Latest News
Loading...

ഇ.ജി.എ പ്രവാസി സേവാ കേന്ദ്രം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു




വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈരാറ്റുപേട്ടക്കാരായ പ്രവാസികളുടേയും മുൻ പ്രവാസികളുടേയും കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഈരാറ്റുപേട്ടയിലെ ഓഫീസിന്റേയും പ്രവാസി സേവാ കേന്ദ്രത്തിന്റേയും ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മുനിസിപ്പൽ ഓഫീസിനു സമീപം പുളിക്കീൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇ.ജി.എ ചീഫ് കോ-ഓർഡിനേറ്റർ റാഷിദ് ഖാൻ അധ്യക്ഷത വഹിച്ചു.



പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ അമാനത് പി.എ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി വെൽഫെയർ ബോർഡ് ഓഫീസർ അജിത് പ്രവാസികൾക്കായുള്ള വിവിധ പദ്ധതികൾ പരിചയപ്പെടുത്തി സംസാരിച്ചു. ഇ.ജി.എ അംഗങ്ങൾക്കായുള്ള സൺറൈസ് പ്രിവിലേജ് കാർഡ് ഹുസൈൻ അമ്പഴത്തിനാലും 
ഇ.ജി.എ മെമ്പർഷിപ്പ് കാർഡ് ഇബ്രാഹിം കാമ്പസും ഏറ്റുവാങ്ങി. 



ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ, ഇ.ജി.എ ഗൾഫ് ചാപ്റ്റർ പ്രതിനിധി അസീം പി. നൌഷാദ്, അഡ്വ. പീർ മുഹമ്മദ് ഖാൻ, എ.എം.എ. ഖാദർ, അൻവർ അലിയാർ, അജി യമഹ, ഷാജി വലിയവീട്ടിൽ എന്നിവർ ആശംസയർപ്പിച്ചു.  നഗരസഭാ കൗൺസിലർമാർ, വിവിധ സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കോഓർഡിനേറ്റർമാരായ ജാഫർ ഈരാറ്റുപേട്ട സ്വാഗതവും സഹിൽ സലീം നന്ദിയും പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments