Latest News
Loading...

പൂഞ്ഞാർ വാക്കത്തോൺ നടത്തി



പൂഞ്ഞാർ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്നസ് ആഫ്റ്റർ ഫിഫ്റ്റി എന്ന മുദ്രാ വാക്യം ഉയർത്തിക്കൊണ്ട് നടപ്പിലൂടെ ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വാക്കത്തോൺ നടത്തി.  പൂഞ്ഞാർ ഗവ. എൽപി സ്‌കൂളിന് സമീപം ദ്രോണാചാര്യ കെ പി തോമസ് മാഷ് ഫ്ലാഗ് ഓഫ് ചെയ്തു.  പരിപാടിയുടെ ഭാഗമായി അൻപത് വയസിനു മുകളിൽ പ്രായമുള്ള എഴുപത്തി യഞ്ചോളം പേർ കാൽനടയാ യി പൂഞ്ഞാർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ചുറ്റി പനച്ചിപ്പാറ ജി.വി രാജാ സ്റ്റേഡിയത്തിൽ  വാക്കത്തോൺ സമാപിച്ചു. 



പൂഞ്ഞാർ ടൗൺ ബസ് സ്റ്റാൻഡിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ ആ ശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ജി വി രാജാ സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് രമേഷ് ബി വെട്ടി മറ്റം പരിപാടിയിൽ പങ്കെടു ത്തവർക്ക് മൊമെന്റോകൾ സമ്മാനിച്ചു. എസ് എം വി സ്കൂൾ മാനേജർ പി ആർ അശോകവർമ്മ രാജാ, ഗോപകുമാർ വർമ്മ, ഡോ. കുമുദാഭായി, എം എൻ ശിവപ്രസാദ്, ആർ രാജീവ്‌ തുടങ്ങിയവർ സംസാരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments