Latest News
Loading...

നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.



പാലാ മുണ്ടുപാലത്ത് നിന്നും 5 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍  എസ് അശോക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മുണ്ടാങ്കല്‍ ഭാഗത്തെ വീട്ടില്‍ പരിശോധന നടത്തിയത്.  13 ചാക്കുകളിലായാണ് 5 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. 


അന്യസംസ്ഥാനക്കാരനായ പ്രതിയുടെ വീട്ടിലും തുടര്‍ന്ന് പാലാ ടൗണ്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടയിലും നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പാലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രാംപ്രസാദ് നേതൃത്വം നല്‍കിയ പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെക്സി ജോസഫ് , 

 

പ്രിവന്റീവ് ഓഫീസര്‍മാരായ കെഎം സുരേഷ് കുമാര്‍, പി രതീഷ് കുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനന്തു കെ ശിവന്‍, രമേശ് കെ രാമചന്ദ്രന്‍, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിയ കെ ദിവാകരന്‍, ഡ്രൈവര്‍ മുഹമ്മദ് ഹാരിസ് എന്നിവര്‍ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments