Latest News
Loading...

ത്രിദിന നാഷണൽ കോൺഫറൻസ് ആരംഭിച്ചു.



പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ ഫിസിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മെറ്റീരിയൽ സയൻസിനെ ആസ്പദമാക്കി ത്രിദിന നാഷണൽ കോൺഫറൻസ് ആരംഭിച്ചു.   പ്രശസ്ത ശാസ്ത്രജ്ഞയും പ്രതിരോധ ഗവേഷണരംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ ഡോ. ടെസി തോമസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. കല്പാക്കം ഇന്ദിരാ ഗാന്ധി അറ്റോമിക് സെൻററിലെ മെറ്റലർജി ആൻഡ് മെറ്റീരിയൽസ് വിഭാഗം ഡയറക്ടർ ഡോ. അനീഷ് കുമാർ,മദ്രാസ് ഐ.ഐ .റ്റി യിലെ പ്രൊഫസർ രവികുമാർ, ഡി എസ്  ടി യിലെ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ പ്രവീൺകുമാർ സോമസുന്ദരം, ഡോ. അനുമ ജോഹാരി, മഹാത്മാഗാന്ധിസർവ്വകലാശാല മുൻ വൈസ് ചാൻസിലർ പ്രൊഫസർ സാബു തോമസ്, വിക്രം സാരഭായ് സ്പേസ് സെന്ററിലെ ഡോ. എസ്. സൂരജ്, കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോൺ ഫിലിപ്പ്, സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ വിൻസെൻ്റ് മാത്യു, ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പ്രതാപ് കൊല്ലു എന്നിവർ പ്രബന്ധാവതരണം നടത്തും. 


മെറ്റീരിയൽ സയൻസിലെ നൂതനഗവേഷണ പ്രവണതകൾ , സാങ്കേതിക മുന്നേറ്റങ്ങൾ, വ്യാവസായിക സാധ്യതകൾ എന്നിവ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുമെന്ന് പ്രിൻസിപ്പൽ പ്രൊഫ.  സിബി ജയിംസ്, ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ.ജിൻസൺ പി. ജോസഫ്,കൺവീനർ ഡോ.ഡിൻ്റോ മോൻ ജോയി എന്നിവർ അറിയിച്ചു. ഫിസിക്സ് വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത്തെ നാഷണൽ കോൺഫറൻസാണിത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ഫിസിക്സ് വിഭാഗം ഗവേഷണകേന്ദ്രമായതിൻ്റെ 25-ാം വാർഷികതിന്റെ ഭാഗമായാണ് കോൺഫറൻസ് നടത്തപ്പെടുന്നത്.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments