Latest News
Loading...

സാഹിത്യോത്സവവും പുസ്തകമേളയും സംഘടിപ്പിച്ചു.



പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില്‍ ലിറ്റേറാ 2026 എന്ന പേരില്‍ സാഹിത്യോത്സവവും പുസ്തകമേളയും  സംഘടിപ്പിച്ചു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാജോ ജോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാഹിത്യകൃതികളിലെ തിരഞ്ഞെടുത്ത ഭാഗങ്ങളുടെ ദൃശ്യാവിഷ്‌കരണം,  നൃത്തം, രചനാ മത്സരങ്ങള്‍ എന്നിവ വിവിധ വേദികളിലായി നടത്തപ്പെട്ടു. 



പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍
റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, റവ. ഫാ. ജൂബിന്‍ ജേക്കബ്ബ്, സിജു ജോസഫ്, ടെസ്സി പ്രിന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോളേജിലെ സര്‍ഗ്ഗം പുസ്തകസമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments