ഗ്രാമപ്രദേശങ്ങളില്‍ കുറഞ്ഞ ചെലവില്‍ മികച്ച നേത്രചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2007-ല്‍ ലയണ്‍സ് ഡിസ്ട്രിക്ട് 318 8 മുന്‍ ഗവര്‍ണര്‍ ഡോ. ജാര്‍ജ്ജ് മാത്യുവിന്റെ ദീര്‍ഘവീക്ഷണത്തില്‍ സ്ഥാപിതമായ പൈക ലയണ്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഐ ഹോസ്സിറ്റല്‍ സേവനസമയം വിപുലീകരിക്കുന്നു. നിലവില്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്ന ഒ.പി. സേവനം, രോഗികളുടെ വര്‍ധിച്ച തിരക്കും പൊതുജനങ്ങളുടെ ആവശ്യവും പരിഗണിച്ച് മാര്‍ച്ച് 1 മുതല്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെയായിരിക്കും. തുടക്കം മുതല്‍ തന്നെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹരായ രോഗികള്‍ക്ക് ചികിത്സയും ശസ്ത്രക്രിയകളും പൂര്‍ണ്ണമായും സൗജന്യമായാണ് നല്‍കിവരുന്നത്.
തിമിര ശസ്ത്രക്രിയ (PHACO / SICS). റെറ്റിന പരിശോധന, പ്രമേഹ നേത്രപരിചരണം, ഗ്ലോക്കോമ ചികിത്സ. നേത്രപരിചരണം, കമ്പ്യൂട്ടറൈസ്റ്റ് നേത്ര പരിശോധന തുടങ്ങിയ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ആശ ആശുപത്രിയുടെ ലക്ഷ്യം. ആശുപത്രിയുടെ വികസനത്തിന്റെ ഭാഗമായി അത്യാധുനിക രീതിയിലുള്ള ലാബോറട്ടറി (Laboratory) സൗകര്യവും ഇപ്പോള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
മാനേജിംഗ് ട്രസ്റ്റി MJF ലയണ്‍ സി.വി. മാത്യു, ഓണററി മാനേജര്‍ MSF Ln. എബ്രഹാം പാലക്കുടിയില്‍, സെക്രട്ടറി. ജോര്‍ജുട്ടി എബ്രഹാം, ട്രഷറര്‍ 6. വി.ജെ. ജോസഫ് വാഴയില്‍ എന്നിവരടങ്ങുന്ന ഭരണസമിതിയുടെ കീഴിലാണ് ഈ ചാരിറ്റബിള്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ വിപുലമായ ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കാനും ആശുപത്രി ലക്ഷ്യമിടുന്നു. ഓണററി മാനേജര്‍ എബ്രഹാം പാലക്കുടിയില്‍, സെക്രട്ടറി. ജോര്‍ജുട്ടി എബ്രഹാം, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments