Latest News
Loading...

തിടനാട് ഊട്ടുപാറ കുരിശുമല ചാപ്പലിലെ മോഷണക്കേസ് പ്രതി പിടിയിലായി



തിടനാട് സെന്റ് ജോസഫ് ചര്‍ച്ച് അധീനതയില്‍ ഉള്ള ഊട്ടുപാറ കുരിശുമലയിലെ മാര്‍സ്ലീവാ ചാപ്പലില്‍ അതിക്രമിച്ചു കയറി ആംപ്ലിഫയറും ലൗഡ് സ്പീക്കറും മൈക്രോഫോണും ബൈനോക്കുലറും നേര്‍ച്ചപ്പെട്ടിയില്‍ ഉണ്ടായിരുന്ന ആയിരം രൂപയും ഉള്‍പ്പെടെ 80,000/- രൂപയുടെ വസ്തുവകകള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി ഒരു വര്‍ഷത്തോളമാകുമ്പോള്‍ പിടിയില്‍. തിടനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കുമളി അമരാവതി സ്വദേശി  അലന്‍ തോമസ് പാണംപറമ്പില്‍ എന്നയാളാണ് തിടനാട് പോലീസിന്റെ പിടിയിലായത്. 



സംഭവത്തിനുശേഷം പ്രതി സംസ്ഥാനത്തിന് പുറത്ത്  ഒളിവില്‍ താമസിക്കുകയായിരുന്നു. തിടനാട് എസ് ഐ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  തിടനാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചാര്‍ജിലുള്ള SIകെ. എ. നജീബ്, ASI രാജേഷ് TS, CPO  ശ്രീജിത് KS ,CPO  റസ്സിലി കെ.റഷീദ് എന്നിവര്‍ പ്രതി അലന്‍  ഒരു വര്‍ഷക്കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന ചെന്നൈയില്‍  എഗട്ടൂര്‍  എന്നസ്ഥലത്തെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു.  ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19നായിരുന്നു മോഷണം. 




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments