Latest News
Loading...

മുട്ടം റോഡില്‍ നാളെ മുതല്‍ 3 ദിവസം ഗതാഗത നിയന്ത്രണം



ഈരാറ്റുപേട്ട തൊടുപുഴ റോഡിന്റെ ഭാഗമായ മുട്ടം റോഡില്‍ നാളെ മുതല്‍ റോഡ് ടാറിംഗ് ജോലികള്‍ ആരംഭിക്കുന്നു. ജല ജീവന്‍ മിഷന്‍ മീനച്ചില്‍ മലങ്കര പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍ നിന്നും നീലൂരിലേക്കുള്ള 1000 മില്ലി മീറ്റര്‍ വ്യാസമുള്ള വലിയ ഇരുമ്പ് പൈപ്പ് തോട്ടുങ്കര ചള്ളാവയല്‍ റോഡില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ്  പ്രസ്തുത റോഡ് പൂര്‍വ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തികള്‍  തിങ്കളാഴ്ച്ച ആരംഭിക്കുന്നത്. 

റോഡ് റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ നടക്കുന്ന സാഹചര്യത്തില്‍, മുട്ടം-തോട്ടുങ്കര-ചള്ളാവയല്‍ റോഡില്‍, തിങ്കള്‍(23.02.2026), ചൊവ്വ (24.02.2026), ബുധന്‍(25.02.2026) ദിവസങ്ങളില്‍ താഴെപ്പറയുന്ന രീതിയില്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്:




ഈരാറ്റുപേട്ടയില്‍ നിന്നും മുട്ടത്തേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ പള്ളിക്കവല-കാക്കൊമ്പ് മുന്‍പ് വഴി തോട്ടുംകരയില്‍ എത്തേണ്ടതാണ്.

ഈരാറ്റുപേട്ടയില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ ചള്ളാവയലില്‍ എത്തി, തുടങ്ങനാട്-വിച്ചാട്ട് കവല-ഇല്ലിചാരി വഴി ഊരക്കുന്ന് എത്തിച്ചേരേണ്ടതാണ്.

മുട്ടം-തോട്ടുംകര വഴി ഈരാറ്റുപേട്ടയിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ തോട്ടുംകര-മാധവന്‍പടി വഴി വള്ളിപ്പാറയില്‍ എത്തേണ്ടതാണ്.

ഈരാറ്റുപേട്ടയിലേക്ക് പോകേണ്ട തൊടുപുഴയില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ ഊരക്കുന്ന് കപ്പേള വഴി തിരിഞ്ഞ്, ഇല്ലിചാരി-പഴയമറ്റം-വിച്ചാട്ട് കവല-തുടങ്ങനാട് വഴി ചള്ളാവയലില്‍ എത്തി തുടര്‍ന്ന് ഈരാറ്റുപേട്ടയിലേക്ക് പോകാവുന്നതാണ്.

 റോഡ് പുനഃസ്ഥാപന പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ട സഹായ സഹകരണങ്ങള്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അധികൃതര്‍ അറിയിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments