മണ്ണയ്ക്കനാട്: മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്ക്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ആവേശകരമായ ചടങ്ങുകളോടെ നടന്നു. 25-ാം വാർഷികത്തിന്റെ ഭാഗമായി 25 ബലൂണുകൾ ആകാശത്തേക്ക് പറത്തി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
അങ്കമാലി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ റോസിലി തോമസ് അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ സ്മരണികയുടെ പ്രകാശനവും എം.എൽ.എ നിർവഹിച്ചു.
25 വർഷക്കാലം സ്തുത്യർഹ സേവനം അനുഷ്ഠിച്ച മുൻ പ്രിൻസിപ്പാൾ സിസ്റ്റർ റാണി ജോ, സ്പെഷ്യൽ എഡ്യൂക്കേറ്റർ മിനി പി.സി., സ്റ്റാഫ് അംഗങ്ങളായ മോളി ജോസഫ്, റോസമ്മ ദേവസ്യ എന്നിവരെ ചടങ്ങിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.
പട്ടിത്താനം ഫൊറോന വികാരി ഫാ. അഗസ്റ്റ്യൻ കല്ലറക്കൽ, ജില്ലാപഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, വികാരി ഫാ. തോമസ് പഴവക്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി മത്തായി, പഞ്ചായത്ത് മെമ്പർ സാം പൈനാപ്പിള്ളി, മാനേജർ റവ. സിസ്റ്റർ ഫബി ജോസഫ്, പി.ടി.എ പ്രസിഡന്റ് പ്രഫ. സുനിൽകുമാർ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
വിദ്യാർത്ഥി ജോജോ ജോസിന്റെ പെൻസിൽ ഡ്രോയിങ്ങുകൾ ഉൾപ്പെടുത്തിയ മാസിക ജില്ലാപഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ പ്രകാശനം ചെയ്തു.
പ്രിൻസിപ്പാൾ റവ. സിസ്റ്റർ ബോബി പോളിന്റെ നേതൃത്വത്തിൽ സഹാധ്യാപകരായ സിസ്റ്റർ മേരി ഫ്രാൻസിസ്, സിസ്റ്റർ സൗമ്യ ജോസഫ് എന്നിവരും സ്റ്റാഫ് അംഗങ്ങളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.
സമ്മേളന ശേഷം വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ കലാവിരുന്ന് ഏറെ ആസ്വാദ്യകരമായിരുന്നു.
25 വർഷങ്ങളായി പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്ക് സ്‌നേഹവും കരുതലും നിറഞ്ഞ വിദ്യാഭ്യാസം നൽകി മുന്നേറുന്ന ഹോളിക്രോസ് സ്പെഷൽ സ്കൂളിന്റെ സേവനയാത്ര സമൂഹത്തിന് പ്രചോദനമാകുന്നതായി ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments