മേലുകാവിൽ നടന്നുവരുന്ന മഹായിടവക കൺവെൻഷന്റെ ഏഴാം ദിനം റവ. ഡോ. പി. പി. തോമസ് ദൈവവചന സന്ദേശം നൽകി. ദൈവബോധം സാംസ്കാരിക പൈതൃകത്തിന് അടിത്തറ. ദൈവിക ചിന്തകളും ബോധ്യങ്ങളും സാംസ്കാരിക പൈതൃകത്തിലേക്ക് ലോക ജനതയെ നയിക്കുന്നു. ഒരു സമൂഹത്തിന്റെ കെട്ടുറപ്പിന് സാംസ്കാരിക പൈതൃകം ആവശ്യമാണ്. ബന്ധങ്ങൾ, മര്യാദകൾ, മൂല്യങ്ങൾ ധാർമികത, പാരമ്പര്യം, തുടങ്ങി ഒട്ടേറെ ചിന്തനീയമായ വിഷയങ്ങൾ നമ്മുടെ സമൂഹത്തിൽ ദൈവികമായ പൈതൃകത്തിൽ നിന്നാണ്. സാംസ്കാരിക പൈതൃകത്തിന്റെ അടിത്തറ കുടുംബത്തിൽ ദൈവത്തിലൂടെ ആരംഭിക്കുന്നു.
റൈറ്റ്. റവ. വി. എസ് ഫ്രാൻസിസ് തിരുമേനി, റൈറ്റ് റവ. ഡോ. കെ ജി ദാനിയൽ തിരുമേനി, റവ. ടി. ജെ ബിജോയ്, റവ. കെ. ഡി. സാം, റവ. റോയ് മോൻ പി. ജെ, റവ. ജോബി ബേബി, റവ. പി. സി മാത്യു കുട്ടി, ഡോ. ബിജു എം ജോർജ്, ശ്രീ വർഗീസ് ജോർജ്, ശ്രീ റ്റി. ജോയ് കുമാർ, ശ്രീമതി ജെസ്സി ജോസഫ്, എന്നിവർ നേതൃത്വം നൽകി.
കൺവെൻഷന്റെ അവസാന ദിവസമായ ഞായറാഴ്ച രാവിലെ 10 മണിക്ക് കൺവെൻഷൻ പന്തലിൽ വിശുദ്ധ സംസർഗ്ഗ ശുശ്രൂഷ നടത്തപ്പെടും. ഉച്ച കഴിഞ്ഞുള്ള യോഗത്തിൽ ശ്രീമതി മെർലിൻ ടി മാത്യു തിരുവചന സന്ദേശം നൽകും. മഹായിടവക കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ കൊച്ചിൻ മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ്. റവ. കുരിയൻ പീറ്റർ തിരുമേനി തിരുവചന സന്ദേശം നൽകും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments