Latest News
Loading...

കുറിച്ചിത്താനം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് തുടക്കം




കുറിച്ചിത്താനം വില്ലേജ് ഓഫീസ് ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് വില്ലേജ് ഓഫീസായി വികസിപ്പിക്കുന്ന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. പൊതുജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പിന്റെ ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്മാർട്ട് വില്ലേജ് ഓഫീസിനായി സർക്കാർ 45 ലക്ഷം രൂപയുടെ കെട്ടിട നിർമ്മാണ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ഉദ്ഘാടന പ്രഖ്യാപനത്തെ തുടർന്ന് കടുത്തുരുത്തി നിയോജകമണ്ഡലം എംഎൽഎയായ മോൻസ് ജോസഫ് ശിലാഫലകം അനാവരണം ചെയ്ത് ശിലാസ്ഥാപനം നടത്തി. നിർമ്മാണത്തിനും ആധുനികവൽക്കരണത്തിനും അധികമായി ആവശ്യമായ തുക എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. 

പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗത്തിനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ സോളി ആന്റണി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷിബി മത്തായി, ബ്ലോക്ക് മെമ്പർമാരായ ബെൽജി ഇമ്മാനുവൽ, ജൂബി തെക്കേൽ, മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments