Latest News
Loading...

ഹെൽത്തി കേരള ഇ ക്യാമ്പയിൻ പാലാ ടൗൺ ഹാളിൽ സംഘടിപ്പിച്ചു



ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷൻ  കേരള ഭാരതീയ ചികിത്സാ വകുപ്പിൻ്റെ പാലാ നിയോജകമണ്ഡലം ഹെൽത്തി കേരള ഇ ക്യാമ്പയിൻ പാലാ ടൗൺ ഹാളിൽ സംഘടിപ്പിച്ചു.  ക്യാമ്പയിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു.  പാല നഗരസഭ ചെയർപേഴ്സൺ ദിയ ബിനു അധ്യക്ഷ ആയിരുന്നു .  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ  പ്രിൻസ് അഗസ്റ്റിൻ,  ജോമി ബെന്നി,  സുധാ ഷാജി , പാലാനഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ് , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസി  സണ്ണി ,  വാർഡ് കൗൺസിലർമാരായ ബിജി ജോജോ, ഷാജു തുരുത്തൻ ജോർജ്  ചെറുവള്ളി തുടങ്ങിയവർ പങ്കെടുത്തു. 


പാലാ നിയോജകമണ്ഡലത്തിലെ വിവിധ യോഗ ക്ലബ് അംഗങ്ങളുടെയും ആശുപത്രി ജീവനക്കാരുടെയും നേതൃത്വത്തിൽ വാക്കത്തോൺ നടന്നു പാലാ അൽഫോൻസാകോളജിൽ നിന്നും ആരംഭിച്ച വാക്കത്തോണിൻ്റെ ഫ്ലാഗ് ഓഫ് പാല എസ് ഐ ദിലീപ് കുമാർ നിർവഹിച്ചു ക്യാമ്പയിനിൽ സ്കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും നടന്നു  യോഗ പ്രദർശനം   സൂബാ ഡാൻസ് നേത്ര പരിശോധന  ഹെൽത്ത് ചെക്ക് അപ്പ് രക്ത പരിശോധന തുടങ്ങിയവയും ഉണ്ടായിരുന്നു  ചീഫ് മെഡിക്കൽ ഓഫീസർ റോഷിനി സി സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ജെൻസി എ ജെ തുടങ്ങിയവർ ക്യാമ്പയിന് നേതൃത്വം നൽകി



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments