പാലാ: സ്നേഹത്തിൻ്റേയും ,ത്യാഗത്തിൻ്റേയും പ്രതീകമായിരുന്നു കസ്തൂർബാ ഗാന്ധിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ടോമി കല്ലാനി പറഞ്ഞു. സ്വാതന്ത്യ സമര കാലഘട്ടത്തിൽ കാരുണ്യ മനോഭാവാത്തിലൂന്നിയുള്ള സേവന പ്രവർത്തനങ്ങളിലൂടെ വനിതകളെ അണിനിരത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നുകസ്തൂർബാ ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പ്രദേശ് ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാ കമ്മിറ്റി പാലായിൽ കസ്തൂർബാ ഗാന്ധിയുടെ ചരമദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യം, അഹിംസ, സ്വരാജ്, എന്നീ ഗാന്ധിയൻ ദർശനങ്ങളെ ആധാരമാക്കി പുതുതലമുറയെ ചിട്ടപ്പെടുത്തണമെന്നും, കോൺഗ്രസും, ജനാധിപത്യവും നിലനിൽക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
പാലാ നിയോജക മണ്ഡലത്തിലെ വിജയിച്ചുവന്ന കോൺഗ്രസ് ജനപ്രതിനിധികളെ യോഗത്തിൽ അനുമോദിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ: ബിജുപുന്നത്താനം, കസ്തൂര്‍ബഗാന്ധി അനുസ്മരണപ്രഭാക്ഷണം നടത്തി. യോഗത്തിൽ ജില്ലാചെയർമാൻ പ്രസാദ് കൊണ്ടൂപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.എസ്.തോമസ് സ്വാഗതം ആശംസിച്ചു. കെ.പി.ജി.ഡി. സംസ്ഥാന സെക്രട്ടറിമാരായ ഡോ.ഗോപി മോഹൻ , വി.എസ്.ദിലീപ് കുമാർ മാമ്പുഴക്കരി, സി.റ്റി രാജൻ ,തോമസ് താളനാനി, സെബാസ്റ്റ്യൻ പനക്കൽ , തിരുവോണം വിജയകുമാർഅഡ്വ: ജോസ് പ്ലാക്കൂട്ടം, ശ്രീകലറ്റീച്ചർ, ജോസി പൊയ്കയിൽ, വിശ്വനാഥൻ കുന്നപ്പള്ളി, കെ.ഒ. വിജയകുമാർ , ലാലി സണ്ണി, ജോമി ബെന്നി ,സുമി സുരേഷ്, രാജേന്ദ്ര ബാബു, സന്തോഷ് മണർകാട് തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments