നവീകരണത്തിനായി കുത്തിപ്പൊളിച്ച റോഡ് ടാർ ചെയ്യാൻ അനന്തമായി നീളുന്നതോടെ വാഹനമോ ടിക്കാൻ കഴിയാതെ ബുദ്ധിമുട്ടി ജനങ്ങൾ. ഭരണങ്ങാനം പഞ്ചായത്തിലെ നായ്ക്കനാൽ-കാഞ്ഞിരമറ്റം-വേഴാങ്ങാനം റോഡിനാണ് ഈ ദുർഗതി. ഒരുമാസം മുൻപ് റോഡ് ലെവൽ ചെയ്യാനായി ടാറിംഗ് ജെസിബി കൊണ്ട് ഇളക്കി മെറ്റൽ വിരിച്ചതോടെയാണ് യാത്രാക്ലേശം രൂക്ഷമായത്. ഇതിലും ഭേദം പ ഴയ റോഡായിരുന്നല്ലോ എന്നാണ് ജനത്തിൻ്റെ ആത്മഗതം.
പഞ്ചായത്തിലെ 3, 5 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. തകർച്ചയിലായ റോഡ് നവീ കരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിൽനിന്നാണ് എംഎൽഎ വഴി 25 ല ക്ഷം രൂപ അനുവദിച്ചത്. റോഡ് ലെവൽചെയ്‌ത് അനുമതി കിട്ടിയാലേ ടാറിംഗ് ആരംഭിക്കാനാവൂ എന്നാണ് കരാറുകാരൻ പറയുന്നത്. എന്നാൽ ലെവൽസ് എടുത്ത് പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ ഇല്ല.
ഇളക്കിയ റോഡിന് മുകളിൽ വിരിച്ച മെറ്റലിലൂടെ ഇരുചക്ര വാഹന ങ്ങളാണ് കടന്നുപോകാൻ പാടുപെടുന്നത്. ദിവസവും ഒന്നിലേറെ അപകടങ്ങളുണ്ടാകുന്നതായും നാ ട്ടുകാർ പറയുന്നു. സ്‌കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും കാൽനയാത്രക്കാരും കടന്നുപോ കുന്ന വഴിയാണിത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിയും വലിയ ദുരിതമാണ് സൃ ഷ്ടിക്കുന്നത്.
രണ്ടരക്കിലോമീറ്ററോളം വരുന്ന റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ഷാജിയുടെ വാർഡിലൂടെയും കടന്നുപോകുന്നുണ്ട്. നാട്ടുകാർക്കൊപ്പം എംഎൽഎയെ വിവരം അറിയിക്കുകയും എംഎൽഎ കരാറു കാരനുമായി സംസാരിക്കുകയും ചെയ്‌തിട്ടും നടപടിയില്ലെന്നാണ് പ്രസിഡൻ്റ് പറയുന്നത്. കരാറുകാര ന്റെയും ചില ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് പണികൾ വൈകുന്നതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments