പാലായിലെ സ്വതന്ത്ര കൂട്ടായ്മയുടെ ഭാഗമായി പാലാ നഗരസഭയിലെ 13, 14 ,15 വാർഡുകളിൽ നിന്നും ജയിച്ചുവന്നതിനു ശേഷം UDF പിന്തുണയോടെ ദിയ ബിനു പുളിക്കകണ്ടം ചെയർപേഴ്സൺ ആയി സ്ഥാനം ഏറ്റതോടെ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരായ അഡ്വ: ബിനു പുളിക്കകണ്ടം , ബിജു പുളിക്കകണ്ടം , ദിയ ബിനു പുളിക്കകണ്ടം ഇവർ യുഡിഎഫിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഇക്കാരണത്താൽ തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിന് വേണ്ടിയും സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പന് വേണ്ടിയും സ്വതന്ത്ര കൂട്ടായ്മ കൗൺസിലേഴ്സ് ശക്തമായി പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും അറിയിച്ചു .
കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലെ 26 വാർഡുകളിൽ 9 ഇടത്തേ BJP ക്ക് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നുള്ളൂ. ആ 9 വാർഡുകളിൽ സ്വതന്ത്ര ക്കൂട്ടായ്മ സ്ഥാനാതിർകൾക്കെതിരേയാണ് 3 വാർഡുകളിലും മത്സരിച്ചത്. ശക്തമായ ത്രികോണ മത്സരമാണ് സ്വതന്ത്ര കൂട്ടായ്മയ്ക്ക് നേരിടേണ്ടി വന്നത്.
വസ്തുത ഇതായിരിക്കെ , സോഷ്യൽ മീഡിയകളിലൂടെ ജോസ് കെ മാണിയും സംഘവും പുളിക്കകണ്ടത്തിൽ കൗൺസിലേഴ്സിന്റെ പിന്തുണ ബിജെപി സ്ഥാനാർത്ഥിക്കാണെന്ന് തരത്തിൽ നടത്തുന്ന പ്രചരണം തികച്ചും വാസ്തവ വിരുദ്ധമാണ്. കാലാകാലങ്ങളായി കേരള കോൺഗ്രസ് നേതൃത്വം കൈയ്യാളിയിരുന്ന നഗരസഭാ ഭരണം നഷ്ടമായതിന്റെ അസഹ്ഷ്ണുതയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടത്തിയ ഇടപെടലുകളും ആണ് ഇത്തരം കുപ്രചരണങ്ങളിലൂടെ വെളിവാകുന്നത്. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ നൂതന ആശയങ്ങളും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ അതിനെ ഇകഴ്ത്തി കാണിക്കാനായി അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായാണ് കേരള കോൺഗ്രസ് നേതൃത്വത്തിലുള്ള നഗരസഭാ പ്രതിപക്ഷവും പാലായിൽ പരാജ ഭീതിയുള്ള ജോസ് കെ മാണിയും രംഗത്ത് വന്നിരിക്കുന്നത്...
തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള BJP ജോസ് കെ മാണി അവിശുദ്ധ കൂട്ടുകെട്ടാണ് ഈ വ്യാജ പ്രചരണത്തിന് പിന്നിലുള്ളതെന്ന് പാലായിലെ രാഷ്ട്രീയ പൊതു സമൂഹം വിശ്വസിച്ചാൽ അവരെ കുറ്റം പറയാൻ ആകില്ല... വ്യക്തി വിരോധം കൊണ്ട് രാഷ്ട്രീയ അന്ധത ബാധിച്ച, മഹാനായ മാണി സാറിന്റെ രാഷ്ട്രീയ പിതൃത്വം ലഭിക്കാത്ത ജോസ് കെ മാണിയുടെയും വിദ്വേഷ പ്രചാരകരായ BJP യുടെയും തിരഞ്ഞെടുപ്പ് സ്വപ്നങ്ങൾക്ക് ഇനി കേവലം ദിവസങ്ങൾ മാത്രമേ ആയുസ്സുള്ളൂ എന്ന് ഏതൊരു പാലാക്കാരനെപ്പോലും ഞങ്ങൾ സ്വതത്ര കൂട്ടായ്മയും ഉറച്ച് വിശ്വസിക്കുന്നു.. ഞങ്ങൾ ഇപ്പോൾ ഒരു രാഷ്ട്രിയകക്ഷിയിലും പ്രവർത്തിക്കുന്നില്ല..
എന്നാൽ UDF ന്റെ വിജയത്തിനായി, മാണി സി കാപ്പന്റെ വിജയത്തിനായി ഞങ്ങൾ പാലായിൽ മുന്നിൽ നിന്നു പ്രവർത്തിക്കും.. കാലത്തിന്റെ കാവ്യനീതി ജോസ് കെ മാണിക്ക് പൂർണ്ണമായി ലഭിച്ചിട്ടില്ല.. ആയതിന് വേണ്ടി,, ജനവിരുദ്ധ, വികസന വിരുദ്ധ ജോസ് കെ മാണിയുടെ പരാജയം പാലായിൽ ഉറപ്പ് വരുത്തി ന്നതിനു വേണ്ടി ഞങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉണ്ടാകുമെന്നും ബിനു പുളിക്ക കണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു...
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments