Latest News
Loading...

ഹെൻറി ബേക്കർ സ്മാരക പ്രഭാഷണവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി




 മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ നടന്ന റവ. ഹെൻറി ബേക്കർ സ്മാരക പ്രഭാഷണത്തിൽ പ്രശസ്ത എഴുത്തുകാരനും ജനിതക ശാസ്ത്രജ്ഞനും അമേരിക്കയിലെ ട്രിറ്റൻ കോളേജിലെ പ്രൊഫസറുമായ ഡോ. എതിരൻ കതിരവൻ മുഖ്യാതിഥിയായി പങ്കെടുത്തു. മലയാളഭാഷയുടെ വികാസത്തിൽ പാതിരി മലയാളവും സി.എം.എസ്. മിഷണറിമാരും ഹെൻറി ബേക്കർ കുടുംബവും ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം, രാമപുരം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രൂപപ്പെട്ട ക്രൈസ്തവ പാരമ്പര്യം ഭാഷയെ സമ്പന്നമാക്കിയെന്നും അദ്ദേഹം നിരീക്ഷിച്ചു.

 

കോളേജ് മാനേജറും സി.എസ്.ഐ. സഭ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായ റവ. വി എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് എമിരറ്റസ് ഡോ.കെ.ജി. ഡാനിയൽ, കോളേജ് പ്രിൻസിപ്പൽ (പ്രൊഫ.) ഡോ. ഗിരീഷ്‌ കുമാർ ജി.എസ്. എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ വിരമിക്കുന്ന അധ്യാപകരായ ഡോ. ബീന പോൾ, ഡോണ സെബാസ്റ്റ്യൻ എന്നിവരെയും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സണും കോളേജിലെ പൂർവവിദ്യാർത്ഥിയുമായ അഡ്വ. വി.പി. നാസറിനെയും കോളേജ് മാനേജ്മെന്റ് ആദരിച്ചു.



മുൻ പ്രിൻസിപ്പൽ റവ. പി. വി. ജോസഫ് 
. ഈസ്റ്റ്‌ കേരള ഡയോസിസ് ട്രഷറർ പി.സി. മാത്തുക്കുട്ടി,കോളേജ് ബർസർ റവ. സൈമൺ പി ജോർജ്, ആലുംനെ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. സിബി പ്ലാത്തോട്ടം,ഓഫീസ് സൂപ്രണ്ട് ശ്രീ. ജോമോൻ ജോസഫ്, യൂണിയൻ ചെയർമാൻ ശ്രീ. ആശിഷ് രവികുമാർ അധ്യാപകരായ ഡോ. ഡിഷ വി. ജെ.ഡോ. അൻസാ ആൻഡ്രൂസ്, ഡോ. നിഷ ജോസഫ് എന്നിവർ സംസാരിച്ചു.സമ്മേളനത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ, സഭാ പ്രതിനിധികൾ, മുൻ പ്രിൻസിപ്പൽമാർ, മുൻ അദ്ധ്യാപക-അനധ്യാപകർ, പൂർവവിദ്യാർത്ഥികൾ, മറ്റ് പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments