വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈരാറ്റുപേട്ട ഗ്ലോബല്‍ അസോസിയേഷന്റെ ഈരാറ്റുപേട്ടയിലെ ഓഫീസും പ്രവാസി സേവാ കേന്ദ്രവും ഇന്ന് വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങില്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ഓഫീസിനു സമീപം പുളിക്കീല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയില്‍ പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഓഫീസര്‍ അജിത്, ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.പി. നാസര്‍ , കോട്ടയം ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ അമാനത്, നഗരസഭാ കൗണ്‍സിലര്‍മാര്‍, മറ്റു സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തിരിച്ചുവന്ന പ്രവാസികള്‍ക്കായി, അവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കിയാണ് പ്രവാസി സേവാ കേന്ദ്രം പ്രവര്‍ത്തിക്കുക. ക്ഷേമനിധി, നോര്‍ക്ക, വിസ, ടിക്കറ്റ്, ടൂര്‍സ്, മണി ട്രാന്‍സ്ഫര്‍, കോര്‍പ്പറേറ്റ് സര്‍വ്വീസസ്, ജി.എസ്.ടി രജിസ്ട്രേഷന്‍സ് തുടങ്ങിയ എല്ലാവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്കുമായുള്ള ഒരു ഏകീകൃത കേന്ദ്രമാണ് പ്രവാസി സേവാകേന്ദ്രം.
സൌദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ആറു രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നാട്ടില്‍നിന്നും പ്രവാസ ലോകത്തേക്ക് പോകുന്ന ഉദ്യോഗാര്‍ഥികളെ പിന്തുണക്കുന്നതിനുമാണ് ഇ.ജി.എ മുന്‍ഗണന നല്‍കി പ്രവര്‍ത്തിച്ചുവരുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments