പാലാ നഗരത്തില്‍ മീനച്ചിലാറിന് കുറുകെ പണിതീര്‍ത്ത് കാഴ്ചവസ്തുവായി നില്‍ക്കുന്ന ലണ്ടന്‍ ബ്രിഡ്ജിന് പുതുരൂപം നല്കാന്‍ നഗരസഭ. ലണ്ടന്‍ ബ്രിഡ്ജ് അവസാനിക്കുന്ന ഭാഗത്ത് നിന്ന് തോണി കടവ് ഭാഗത്തേക്ക് മീനച്ചില്‍ ആറിന് കുറുകെ ഒരു തൂക്കുപാലം നിര്‍മ്മിക്കുന്ന പദ്ധതി തയ്യാറാക്കി മുന്നോട്ട് പോകുന്നതിന് തീരുമാനം എടുത്തിരിക്കുന്നതായും കൗണ്‍സില്‍ യോഗം അതിന് തീരുമാനം എടുത്തതായും നഗരസഭ ചെയര്‍ പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.നഗരസഭയുടെ ഈ പദ്ധതി നടപ്പായാല്‍ പാലായിലെ വിനോദസഞ്ചാര മേഘലയില്‍വലിയ പ്രോത്സാഹനമാകുകയും, തെക്കേക്കര പ്രദേശത്തെയും ടൗണ്‍ ഭാഗത്തെയും കൂടുതല്‍ സുലഭമായി ബന്ധിപ്പിക്കാനാകുകയും ചെയ്യും എന്നതില്‍ സംശയമില്ലെന്നാണ് നഗരസഭയുടെ നിലപാട്.
വിനോദസഞ്ചാര വകുപ്പ് പലതവണ ടെന്‍ഡര്‍ നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും അത് വിജയിച്ചിട്ടില്ല. നിലവില്‍ ഈ പദ്ധതിയുടെ പരിപാലനവും മേല്‍നോട്ടവും സംബന്ധിച്ച ചുമതല മുനിസിപ്പാലിറ്റിക്ക് ലഭിച്ചിട്ടില്ല. അതിനായി സര്‍ക്കാരിനോട് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തുകള്‍ അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല.
ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ അത് ലണ്ടന്‍ ബ്രിഡ്ജിന് കൂടി ശാപമോക്ഷമാകും എന്ന് കരുതുന്നു.. എന്നിരുന്നാലും വിവിധ വകുപ്പുകളുടെ അനുമതി, സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റല്‍ എന്നിവ ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ട്.
ആദ്യ ഘട്ടമായി പാലാ നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ നിന്ന് 79 ലക്ഷം രൂപ മാറ്റിവെച്ചിട്ടാണ് തൂക്കുപാലം വിഭാവനം ചെയ്തിരിക്കുന്നത്..പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി വിദഗ്ധരുടെ അഭിപ്രായവും വിവിധ വകുപ്പുകളുടെ അനുമതിയും അനിവാര്യമാണ്. സാങ്കേതികമായും നിയമപരമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.5 കോടിയില്‍പ്പരം മുതല്‍ മുടക്കി നിര്‍മ്മിച്ച, ജനത്തിന് പ്രയോജനം ഇല്ലാത്ത നിലവിലെ ടൂറിസം പദ്ധതിക്ക് ഈ തൂക്കുപാലം പുത്തന്‍ ഉണര്‍വാകും.. പാര്‍ക്കിംങ്ങ് സൗകര്യം ഇല്ലാത്തതിനാല്‍ നിലവിലെ ലണ്ടന്‍ ബ്രിഡ്ജ് പദ്ധതി പൂര്‍ണ്ണ പരാജയമാണ്..കുട്ടികള്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് നിലവില്‍ ഈ ലണ്ടന്‍ ബ്രിഡ്ജ് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.. മണ്ടന്‍ ബ്രിഡ്ജ് എന്ന് പൊതുജനങ്ങള്‍ ആക്ഷേപിക്കുന്നു.. എന്നാല്‍ ഈ തൂക്കുപാലം യാഥാര്‍ത്ഥ്യമായാല്‍ തോണിക്കടവ് ഭാഗത്ത് പാര്‍ക്കിംങ്ങ് സൗകര്യം ലഭിക്കും.. ടൂറിസത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ പറ്റും എന്ന് നഗര സഭ കരുതുന്നു.. ഈ പദ്ധതി നഗരസഭ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ആലോചിക്കുന്നതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു..
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments