Latest News
Loading...

പാലാ അൽഫോൻസാ കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു



പാലാ അൽഫോൻസാ കോളേജിലെ പി.ജി പൊളിറ്റിക്കൽ സയൻസ് വിഭാഗം, കേരള സർക്കാർ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച്  ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യയിലെ ജനാധിപത്യം, മതേതരത്വം, സമത്വം: തത്വങ്ങൾ, പ്രായോഗിക രീതികൾ, ഭാവി വഴികൾ" എന്നതാണ് സെമിനാറിന്റെ മുഖ്യവിഷയം. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ എം.എൽ.എ മാണി സി. കാപ്പൻ സെമിനാർ ഉദ്ഘാടനം നിർവഹിച്ചു.. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. 


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഡോ. ബിനീഷ് യു.സി പ്രത്യേക പ്രഭാഷണം നടത്തി. അണ്ണാമലൈ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. പി. ശക്തിവേൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. 

രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ പ്ലീനറി സെഷനുകളിൽ ദേശീയ തലത്തിലുള്ള പ്രമുഖ വിദ്യാഭ്യാസ വിദഗ്ദർ, കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർ ഗവേഷകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.




ഫെബ്രുവരി 11-ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. ജോസുകുട്ടി സി.എ. മുഖ്യാതിഥിയായി പങ്കെടുക്കും.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിനും, കാലികമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും, ഭാവിയിലേക്കുള്ള നിർദ്ദേശങ്ങൾ രൂപീകരിക്കരിക്കുന്നതിനും ഈ സെമിനാർ ലക്ഷ്യമിടുന്നതായി കോളേജ് അധികൃതർ അറിയിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments