Latest News
Loading...

ഫെബ്രുവരി 17 ന് പൂഞ്ഞാറിൽ "POONJAR WALK A THONE




പൂഞ്ഞാർ കേണൽ GV Raja മെമ്മോറിയൽ സ്‌പോർട്സ് ക്ലബ്‌, ഓൾഡ് ടൈം ക്രിക്കറ്റ്റേഴ്സ്, അരവിന്ദം യൂത്ത് ക്ലബ്‌, എന്നിവയുടെ സായുക്ത ആഭിമുഖ്യത്തിൽ പൂഞ്ഞാർ പഞ്ചായത്തിന്റെ സഹകരണത്തോടെ, ഫിറ്റ്നസ് ആഫ്റ്റർ ഫിഫ്റ്റി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഫെബ്രുവരി 17 ന് "POONJAR WALK A THONE " സംഘടിപ്പിക്കുന്നു.   രാവിലെ 8 am പൂഞ്ഞാർ Govt. LP സ്കൂളിന് മുൻപിൽ വച്ചു പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സുബ്രഹ്മണ്യൻ പുത്തൻ കൈപ്പുഴ ഫ്ലാഗ് ഓഫ്‌ ചെയ്യുന്ന പരിപാടി യുടെ ഭാഗമായി അൻപതു വയസിനു മുകളിൽ പ്രായമുള്ള എഴുപതിയഞ്ചോളം പേർ കാൽനടയായി പൂഞ്ഞാർ പ്രൈവറ്റ് ബസ് സ്റ്റാന്റ് ചുറ്റി പനച്ചിപ്പാറ GV RAJA സ്റ്റേഡിയത്തിൽ എത്തി പരിപാടി അവസാനിപ്പിക്കും. 


പൂഞ്ഞാർ ടൗൺ ബസ് സ്റ്റാന്റിൽ വച്ചു പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി മിനർവ മോഹൻ walk a thon ണ് ആശംസകൾ അർപ്പിക്കകയും 
തുടർന്ന് GV Raja സ്റ്റേഡിയത്തിൽ വച്ചു സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ രമേഷ് B വെട്ടിമറ്റം, ദ്രോണാചാര്യ തോമസ് മാഷ് എന്നിവർ ചേർന്ന്, walk a thon- ൽ പങ്കെടുത്തവർക്ക് മെമന്റോ സമ്മാനിക്കുകയും ചെയ്യുന്നു.




നടപ്പിലൂടെ ആരോഗ്യം സംരക്ഷണം എന്ന ലക്ഷ്യ ത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് സംഘടകസമിതിയുടെ വകയായി ലോഗോ പതിച്ച ടി ഷർട്ട്‌ നൽകുന്നുണ്ട്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments