അപകടങ്ങള്‍ പതിവായ പാലാ മൂന്നാനി കോടതി ജംഗ്ഷനില്‍ റംമ്പിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചു. ട്രാഫിക് പോലീസ്, പിഡബ്ല്യുഡി എന്നിവരുടെ നേതൃത്വത്തിലാണ് അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ കോടതി ജംഗ്ഷനില്‍ പത്തില്‍ കൂടുതല്‍ അപകടം സംഭവിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കൊച്ചിടപ്പാടി മുതല്‍ ചെത്തിമറ്റം വരെ നേര്‍രേഖയിലുള്ള റോഡില്‍ വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കോടതി ജംഗ്ഷനായതിനാല്‍ വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക് ഇവിടെയുണ്ട്.
റോഡ് കുറുകെ കടക്കുന്ന കാല്‍ നടയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന നിരവധി സംഭവങ്ങളാണുണ്ടായത്. പ്രധാന കോടതികള്‍ എല്ലാം ഇവിടെ സ്ഥിതി ചെയ്യുന്നതിനാല്‍ നൂറുകണക്കിന് ആളുകളാണ് ഈ ഭാഗത്ത് നിത്യവും എത്തുന്നത് .
ഇവിടെ നിരവധി അഭിഭാഷകരുടെ ഓഫീസുകളും ഉണ്ട് . പകല്‍ മുഴുവന്‍ ഈ മേഖലയില്‍ ട്രാഫിക് പോലീസിനെ ഡ്യൂട്ടിക്കിടുക പ്രായോഗികവുമല്ലാത്ത സാഹചര്യത്തിലാണ് താല്‍ക്കാലിക പ്രശ്‌നപരിഹാരം എന്ന നിലയില്‍ മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചത്. കനമേറിയ സ്ട്രിപ്പുകളിലൂടെ വാഹനം വേഗത കുറച്ച് പോകുന്നതോടെ അപകങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടല്‍.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments