Latest News
Loading...

നാടിന് ആവേശമായി പള്ളികുന്ന് കടൂപ്പാറ റോഡ് ഉദ്ഘാടനം



പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പുതുതായി നിർമ്മിക്കുകയും 42 ലക്ഷം രൂപ മുടക്കി പൂർണ്ണമായും കോൺക്രീറ്റും ടാറിംഗും നടത്തി ഗതാഗതയോഗ്യമാക്കിയ പള്ളികുന്ന്. കടൂപ്പാറ റോഡിൻ്റെ ഉദ്ഘാടനം പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ളാക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ പി.സി.ജോർജ് മുഖ്യ പ്രഭാക്ഷണം നടത്തി. 


.ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമാരായ മിനർവ്വ മോഹൻ, നിർമല മോഹനൻ, തോമസ് ചൂണ്ടിയാനിപ്പുറം, സെബാസ്റ്റ്യൻ മാളിയേക്കൽ, സെബാസ്റ്റ്യൻ കുറ്റിയാനി,നിർമല കൊച്ചുപുരയിൽ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർക്കും റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ടു നൽകിയവർക്കും പ്രദേശ വാസികളുടെ സ്നേഹ ഉപഹാരങ്ങൾ സമർപ്പിക്കപ്പെട്ടു.





റോഡ് സൗകര്യമില്ലാതിരുന്ന നൂറ് കണക്കിന് ജനങ്ങൾക്ക് പ്രയോജനം കിട്ടുന്ന റോഡ് നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കലിനെയും മറ്റ് വിശിഷ്ഠ്യാതിഥികളെയും താളമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടു കൂടി പ്രദേശവാസികൾ ഉദ്ഘാടന സ്ഥലത്തേക്ക് സ്വീകരിച്ചു .


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments