Latest News
Loading...

ആദ്യദിനം ആവേശമായി പാലാ ഉപജില്ല സ്‌കൂള്‍ കലോത്സവം


പാലാ ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. 'നൂപുരധ്വനി 2K25'  സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 8 വേദികളിയാണ് നടക്കുന്നത്. എട്ടു വേദികളിലായാണ് മത്സരം. ആദ്യദിനം ചെണ്ടമേളം, ബാന്റുമേളം, നാടകം,  മൂകാഭിനയം, നാടോടി നൃത്തം, സമസ്യാപൂരണം, വൃന്ദവാദ്യം, ചിത്രരചന, സംഘഗാനം, അക്ഷരശ്ലോകം, ഗദ്യപാരായണം തുടങ്ങിയ ഇനങ്ങളാണ്  വേദികളില്‍ അരങ്ങേറിയത്.



പാലാ ഉപജില്ല കലോത്സവത്തിൽ ഒന്നാംദിവസം കുട്ടികൾ ഉന്മേഷത്തോടെ രാവിലെ എത്തിച്ചേരുകയും തങ്ങളുടെ മത്സര ഇന വേദികളിൽ എത്തിച്ചേരുകയും തങ്ങളുടെ കഴിവുകളും സൃഷ്ടികളും പ്രകടിപ്പിക്കുകയും സദസ്സിനെ ആസ്വദിപ്പിക്കുകയും ചെയ്തു.



മത്സരയിനങ്ങൾ അവതരിപ്പിച്ച ശേഷം കുട്ടികൾ തങ്ങളുടെ കൂട്ടുകാരെയും കുട്ടികളെയും വിവിധയിനം പരിപാടികൾ കണ്ട് ആസ്വദിക്കുകയും ചെയ്തു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.മത്സരവേദികൾ എല്ലാം തന്നെ മാതാപിതാക്കളും അധ്യാപകരും കലാസ്നേഹികളും എത്തി എന്നത് ഏറെ പ്രശംസ നേടുന്ന ഒന്നാണ് . നൂപുരധ്വനി 2k 25 പാലാഉപജില്ലയിലെ കുട്ടികളും ,അധ്യാപകരും പൊതുസമൂഹവും ഈ കലോത്സവം ഏറ്റെടുത്ത് കഴിഞ്ഞു 


പാലാ സെൻറ് തോമസ് നടക്കുന്ന കലോത്സവത്തില് ഒന്നാം ദിവസത്തിലെ പ്രവർത്തനങ്ങളിൽ പോലീസിന്റെയും ഫയർഫോഴ്സിന്റെയും മെഡിക്കൽ വിഭാഗത്തിന്റെയും സേവനങ്ങൾ ഏറെ മഹത്തരമാണ് എല്ലാ പ്രവർത്തനങ്ങളെയും നേരിടുവാനും നിരീക്ഷിക്കുവാനും സഹായിക്കുവാനും മുഴുവൻ സമയവും കലോത്സവ വേദിയിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.എല്ലാ വേദിയിലും ഇവരുടെ സേവനങ്ങളും, നിരീക്ഷണങ്ങളും ഉണ്ട്.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments