പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കല്ലേക്കുളത്തു നിന്ന് ആരംഭിച്ച് കുളത്തുങ്കൽ, മഞ്ഞപ്ര വഴി മാവടിയിൽ എത്തുന്ന 7 കിലോമീറ്റർ ദൂരം വരുന്ന പൊതുമരാമത്ത് റോഡ് വർഷങ്ങൾക്കു മുൻപ് നിർമ്മിച്ചതാണെങ്കിലും മഞ്ഞപ്ര മുതൽ മാവടി വരെ 750 മീറ്റർ ദൂരം പൂർത്തീകരിക്കാതിരുന്നത് മൂലം ഈ റോഡിന്റെ യഥാർത്ഥ പ്രയോജനം നാടിന് ലഭിച്ചിരുന്നില്ല. പൂഞ്ഞാർ-പെരിങ്ങളം പിഡബ്ല്യുഡി റോഡിൽ നിന്നും ആരംഭിച്ച് ഈരാറ്റുപേട്ട- വാഗമൺ റോഡിലെ മാവടിയിൽ എത്തുന്ന ഈ റോഡ് പൂഞ്ഞാർ പ്രദേശത്തുനിന്നും വാഗമണ്ണിലേക്ക് പോകുന്ന യാത്രക്കാർക്ക് ഒരു എളുപ്പ മാർഗവും ഈരാറ്റുപേട്ട ഭാഗത്തുനിന്ന് പോലും വാഗമണ്ണിലേക്കുള്ള ഒരു ബൈപ്പാസുമാണ്.
.ഈ റോഡ് അവസാന 750 മീറ്റർ ദൂരം പൂർത്തീകരിക്കണമെന്ന് ഉള്ളത് ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു. ഇത് പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിൽ നിന്നും 1.05 കോടി രൂപ അനുവദിച്ച് മഞ്ഞപ്ര മുതൽ മാവടി വരെയുള്ള 750 മീറ്റർ ദൂരം നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്. ഔപചാരികമായ നിർമ്മാണ ഉദ്ഘാടനം മാവടിയിൽ ചേർന്ന യോഗത്തിൽ വച്ച് യോഗത്തിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു
വാർഡ് മെമ്പർ രതീഷ് പി എസ് അധ്യക്ഷത വഹിച്ചു. CDS വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം സ്വാഗതം ആശംസിച്ചു. അറിയിച്ചുകൊണ്ട് അമ്മിണി തോമസ്, സാജു പുല്ലാട്ടു, ഷൈജു, സിജോ , സണ്ണി കാണിയംകണ്ടം, സണ്ണി മണ്ണാറാത്ത്, വർക്കിച്ചൻ മാന്നാത്ത്, നോബി, ജോസുട്ടി കല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments