രാമപുരം ഉപജില്ല സാമൂഹ്യ - ഗണിത-ശാസ്ത്ര പ്രവർത്തിപരിചയമേളയിൽ ഉന്നത വിജയം കരസ്ഥമാക്കി കടനാട് സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകൾ.. നൂറോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രവർത്തിപരിചയമേളയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനവും, യുപി വിഭാഗം രണ്ടാം സ്ഥാനവും , ഐ. റ്റി മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
.പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഉയർന്ന ഗ്രേഡുകളും നേടി സ്കൂളിന് അഭിമാനമായി മാറിയ എല്ലാ കുട്ടികളെയും, പരിശീലനം നൽകിയ എല്ലാ അധ്യാപകരെയും ഹെഡ്മാസ്റ്റർ അജി വി. ജെ, സ്കൂൾ മാനേജർ ഫാ. ജോസഫ് പനാമ്പുഴ എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.
.കടനാട് സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ മികവ് സംസ്ഥാനതലത്തിലും.
കോട്ടയം ജില്ലാതല പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കടനാട് സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ കുരുന്നുകൾ... പ്രോഡക്റ്റ് യൂസിങ് കാർഡ് & സ്ട്രോ ബോർഡ് ഇനത്തിൽ മേഘ മുരളീധരൻ , Coir Doormat ഇനത്തിൽ ഇമ്മാനുവൽ.പി. ജോർജ് എന്നീ കുട്ടികളാണ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹരായത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments