Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകി



 തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വ്യക്തികൾക്കും ടീം അംഗങ്ങൾക്കും ഗ്രാമപഞ്ചായത്ത് ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. 



ഫുട്ബോൾ മത്സരത്തിൽ സെന്റ് മേരിസ് എച്ച്.എസ്.എസ് തീക്കോയി ഒന്നാം സ്ഥാനവും എഫ്.സി തീക്കോയി രണ്ടാം സ്ഥാനവും, വോളിബോൾ മത്സരത്തിൽ സിൽവർ സ്റ്റാർ വെള്ളികുളം ഒന്നാം സ്ഥാനവും, ടീം ശാന്തിഗിരി രണ്ടാം സ്ഥാനവും നേടി.



.ക്രിക്കറ്റ് മത്സരത്തിൽ സിൽവർ സ്റ്റാർ വെള്ളികുളം ഒന്നാം സ്ഥാനവും, കെ.എസ്.ഡി കല്ലം രണ്ടാം സ്ഥാനവും, ബാഡ്മിന്റൺ സിംഗിൾ അഖിൽ സോമൻ ഒന്നാം സ്ഥാനവും, രഞ്ജിത്ത് ജെയിംസ് രണ്ടാം സ്ഥാനവും 


ബാഡ്മിന്റൺ ഡബിൾസ് രഞ്ജിത്ത് ജെയിംസ്,ജിതിൻ ബാബു ഒന്നാം സ്ഥാനവും, സാബു തോമസ്,അലൻ ആനന്ദ് രണ്ടാം സ്ഥാനവും, അത് ലറ്റിക്സിൽ 100 മീറ്റർ കാർത്തിക് ഗണേഷ്, 200 മീറ്റർ ഡെന്നിസ് ആന്റണി, 400 മീറ്റർ അഭിനവ് പി വി,800 മീറ്റർ ആൽബിൻ ടോജോ എന്നിവർ വിജയികളായി.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജയിംസ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 


.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ രതീഷ് പി എസ്,നജീമ പരിക്കൊച്ച്, പഞ്ചായത്ത് സ്റ്റാഫ്‌ അംഗങ്ങളായ ജ്യോതിമോൾ കെ ആർ, യാസിർ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments