Latest News
Loading...

കേരള കോൺഗ്രസ്‌( എം ) തലപ്പലം മണ്ഡലം കമ്മിറ്റി പാർട്ടി ജൻമദിനം



കേരള കോൺഗ്രസ്‌( എം ) തലപ്പലം മണ്ഡലം കമ്മിറ്റി പാർട്ടി അറുപത്തിഒന്നാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ്‌ സുഭാഷ് ജോർജ് വലിയമംഗലം പാർട്ടി പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം ടോണി മാത്യു കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ഈ പാർട്ടിയെ ധീരമായി നയിച്ച യശ:ശ്ശരീരനായ മാണിസാറിനെ തന്റെ പ്രഭാഷണത്തിൽ അദ്ദേഹം അനുസ്മരിക്കുകയുണ്ടായി. 


.അദേഹത്തിന്റെ ദേഹവിയോഗം പാർട്ടിക്ക് കനത്ത ആഘാതമാണ് ഏൽപിച്ചതെങ്കിലും അതിനെയെല്ലാം മറികടക്കാൻ തക്ക നേതൃപാടവമാണ് പാർട്ടിയുടെ ആദരണീയനായ ചെയർമാൻ ശ്രീ ജോസ് K മാണിക്കുള്ളതെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു 


.സംസ്ഥാനമൊട്ടാകെ പടർന്ന് പന്തലിച്ച് ഇനിയും കൂടുതൽ ഉയങ്ങളിൽ കേരള കോൺഗ്രസ് പാർട്ടിക്ക് എത്താൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു മണ്ഡലം സെക്രട്ടറി ബിജോ മാത്യം താന്നിക്കുന്നേൽ ജില്ലാ കമ്മറ്റി മെമ്പർ NT മാത്യം ഞള്ളംപുഴ എന്നിവർ ജന്മദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments