Latest News
Loading...

മുതുകോരമലയിൽ ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു.


സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുതുകോര മലയിൽ ടേക്ക് എ ബ്രേക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട എംപി ആന്റോ ആൻറണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇവിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും എംപി നിർവഹിച്ചു. മലയോരമേഖലയിലെ ടൂറിസം രംഗത്ത് മുന്നേറ്റ സൃഷ്ടിക്കാൻ കൂടുതൽ വികസന പദ്ധതികൾ അനിവാര്യമാണെന്ന് എംപി പറഞ്ഞു. 


.ടോയ്ലറ്റ് സൗകര്യവും വിശ്രമ കേന്ദ്രവും അടക്കമുള്ള കെട്ടിടം ശുചിത്വ മിഷൻ ഫണ്ടും പഞ്ചായത്ത് ഫണ്ടും ചേർത്താണ് നിർമ്മിച്ചത്. ഇവിടെ കഫേ സൗകര്യങ്ങൾ തുടങ്ങാൻ കുടുംബശ്രീക്ക് കൈമാറും. നിലവിൽ ശനി ഞായർ ദിവസങ്ങളിൽ നിരവധി ആളുകൾ മുതുകോര മലയിലേക്ക് എത്തുന്നുണ്ട്. സഞ്ചാരികൾക്ക് ലഘു ഭക്ഷണ സൗകര്യത്തിനും ടോയ്ലറ്റ് ഉപയോഗിക്കുന്നതിനും ടേക്ക് ബ്രേക്ക് തുറന്നതോടെ സൗകര്യമാകും. 



.
ടേക്ക് ബ്രേക്ക് നിർമാണത്തിനായി സ്ഥലം വിട്ട് നൽകിയ ജോസ് പി വി പ്ലാത്തോട്ടത്തിലെ എംപി ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ രാജമ്മ ഗോപിനാഥ്, റോജി മുതിരേന്തിക്കൽ, ആനിയമ്മ സണ്ണി, നിഷാ സാനു, സിബി സിബി, അനിൽകുമാർ മഞ്ഞപ്ലാക്കൽ, റെജി ഷാജി, പി.യു വർക്കി തുടങ്ങിയവർ സംബന്ധിച്ചു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments