Latest News
Loading...

ലോഗോ പ്രകാശനം ചെയ്തു

 

പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 3, 4, 5, 6 തിയതികളിൽ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അത്ത്യാലിൽ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി സി.എം. എന്നിവർചേർന്നാണ് ലോഗോ പ്രകാശനകർമ്മം നിർവ്വഹിച്ചത്. 


ജനറൽ കൺവീനർ വിൽസൺ ജോസഫ്, ജോ. ജനറൽ കൺവീനർ സി. സൂസി മൈക്കിൾ, എച്ച്.എം. ഫോറം സെക്രട്ടറി മാത്യു കെ. ജോസഫ്, പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. PTA പ്രസിഡന്റ് എബി പൂണ്ടിക്കുളം, വിവിധ കമ്മിറ്റി കൺവീനർമാർ, ജോയിന്റ് കൺവീനർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ അധ്യാപകനായ ബ്ലെസൺ ബാബുവാണ് ലോഗോ തയ്യാറാക്കിയത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments