Latest News
Loading...

അരുവിത്തുറ കോളേജിൽ നിന്നും ഭക്ഷ്യസുരക്ഷാ പരിശീലനം നേടി അധ്യാപക വിദ്യാർത്ഥികൾ



അരുവിത്തുറ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസ്സിൽ പങ്കെടുത്ത് പരിശീലനം നേടി സിപിഎഎസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഈരാറ്റുപേട്ടയിലെ വിദ്യാർത്ഥികൾ. ദൈനംദിന ജീവിതത്തിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും "മെച്ചപ്പെട്ട ഭക്ഷണത്തിലൂടെ മെച്ചപ്പെട്ട ഭാവിക്കായി കൈകോർക്കാം " എന്ന ലോക ഭക്ഷ്യ ദിനത്തിന്റെ സന്ദേശം മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. 


ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായബിൻസ് കെ തോമസ്, എംഎസ്സ സി ഫുഡ് ടെക്നോളജി വിദ്യാർത്ഥി കെവിൻ തോമസ് മാത്യു, ബിഎസ്സി ഫുഡ് സയൻസ് വിദ്യാർത്ഥികളായ അഗസ്റ്റിൻ വടക്കേൽ എലിസബത്ത് ഷൈജു എന്നിവർ ക്ലാസുകൾ നയിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് വിതരണം ചെയ്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments