രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആന്റി നാർക്കോട്ടിക് ക്ളബും പാലാ എക്‌സൈസ് സർക്കിൾ ഓഫീസും ചേർന്ന് ലഹരിവിരുധ ബോധവൽക്കരണ ക്‌ളാസ് നടത്തി. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും അത് വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ബോധവൽക്കരണം നടത്തി.
പാലാ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജെക്‌സി ജോസഫ് ക്‌ളാസ് നയിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് , കോർഡിനേറ്റർ മാരായ വിനീത്കുമാർ വി. അൽഫോൻസാ ജോസ് , രതി സി ആർ.കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി ജെ തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments