പാലായിലെ ബസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു . ശനിയാഴ്ച മുതൽ സ്വകാര്യബസ് സർവ്വീസ് പുനരാരംഭിക്കും. RDO KM ജോസുകുട്ടിയുടെയും DYSP K സദൻ്റെയും നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പു ചർച്ചകളെ തുടർന്നാണ് സമരം അവസാനി പ്പിക്കാൻ തീരുമാനമായത്. തൊഴിലാളി പ്രതിനിധികളും ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളും CITU BMS നേതാക്കളു മടക്കമുള്ളവർ പങ്കെടുത്ത ചർച്ചയിലാണ് സമവായമുണ്ടായത്.
.പാലാ ബസ് സ്റ്റാൻ്റിൽ അകമം നടത്തിയവർക്കെതിരെ കേസെടുത്ത് നടപടികൾ സ്വീകരിക്കുമെന്ന വ്യവസ്ഥയിലാണ് പണിമുടക്ക് പിൻവലിച്ചത്. വിദ്യാർത്ഥികളെ മർദ്ദിച്ച ബസ് ജീവനക്കാർക്കെതിരെയും ജീവനക്കാരെ മർദ്ദിച്ച SFI DYFI പ്രവർത്തകർക്കെതിരെയും കേസെടുക്കും. ദൃശ്യങ്ങൾ പരിശോധിച്ച് മർദ്ദനത്തിൽ പങ്കെടുത്തവരെ കണ്ടെത്തി നടപടി സ്വീകരിക്കും.
.RDO KM ജോസു കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ CPIM , CITU നേതാക്കളായ ലാലിച്ചൻ ജോർജ് ,സജേഷ് ശശി, TR വേണുഗോപാൽ, BMS നേതാക്കളായ KR രതീഷ് ,രാജേഷ് ,ജോസ് ജോർജ്, ശങ്കരൻകുട്ടി നിലപ്പന, ബിനീഷ് ചൂണ്ടച്ചേരി, അഡ്വ അനീഷ് ,KTUC നേതാക്കളായ ജോസു കുട്ടി പൂവേലി, സാബു കാരയ്കൽ കുഴിത്തോട്ട് മോട്ടോഴ്സിലെ അലക്സ് മാനുവൽ , എമ്മാനുവൽ ജോസഫ്, ജോർജ് ജോസഫ്, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ ഡാൻ്റിസ് അലക്സ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments