Latest News
Loading...

പാലാ മുനിസിപ്പൽ ടൗൺഹാളിൽ വികസന സദസ് നടന്നു



പാലാ നഗരസഭയിൽ നടപ്പാക്കിയ വികസന പ്രവർ ത്തനങ്ങളെക്കുറിച്ചും ഭാവി വികസന നിർദ്ദേശങ്ങളെ കുറിച്ചുള്ള ചർച്ചകളുമായി വികസന സദസ് നടത്തി. മുനിസിപ്പൽ ടൗൺഹാളിൽ ജോസ് K മാണി MP വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. പാലായെ വികസനമാതൃകയാക്കി മാറ്റുമെന്നു ജോസ് കെ. മാണി എം.പി പറഞ്ഞു. ബൃഹത്തായ പദ്ധതികളാണ് പാലായിൽ നടപ്പാക്കുന്നതെന്നും കായികമേഖലയ്ക്കായുള്ള ആശുപത്രി പാലായിൽ തുടങ്ങുമെന്നും ജോസ്  കെ. മാണി എം.പി. പറഞ്ഞു.


.മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ അധ്യക്ഷൻ തോമസ് പീറ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വികസനസദസ് റിസോഴ്സ് പേഴ്സൺ ബിലാൽ കെ. റാം അവതരിപ്പിച്ചു. നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. 



.നഗരസഭാ വൈസ് ചെയർപേഴ്സൺ ബിജി ജോജോ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സാവിയോ കാവുകാട്ട്, ബിനു മനു, ലിസിക്കുട്ടി മാത്യു, ജോസ് ചീരാംകുഴി, നഗരസഭാംഗങ്ങളായ ആന്റോ ജോസ് പടിഞ്ഞാറേക്കര, ഷാജു തുരുത്തൻ, ജോസിൽ ബിനോ, ലീന സണ്ണി പുരയിടം, ബൈജു കൊല്ലംപറമ്പിൽ എന്നിവർ പങ്കെടുത്തു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments