പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ,
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഹാളിൽ, മണ്ഡലം തല പഠനക്യാമ്പ് നടത്തി.
പ്രാതിനിധ്യ സ്വാഭാവത്തോടെ 15 വാർഡുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട, 80 തോളം പ്രതിനിധികൾ പങ്കെടുത്ത, കെ. കെ കുഞ്ഞുമോൻ നഗറിൽ നടന്ന ക്യാമ്പ്,
കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, റോജി തോമസ് മുതരന്തിക്കൽ അദ്ധ്യക്ഷത വഹിച്ച ക്യാമ്പിൽ, ആന്റോ ആന്റണി M P, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, അഡ്വ. മുഹമ്മദ് ഇല്ലിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഡോ. അജീസ് ബെൻ മാത്യൂസ്, അഡ്വ. ചാക്കോ തോമസ്, അഡ്വ. വസന്ത് തെങ്ങും പള്ളി, അലക്സ് ടി. ജോസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments