Latest News
Loading...

പുതുതായി നിർമ്മിച്ച ഓവർ ഹെഡ് ടാങ്ക് നാടിന് സമർപ്പിച്ചു



ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനം ആയി മാറുമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു.ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാംപാറ ജലനിധി കുടിവെള്ള പദ്ധതിക്ക് വേണ്ടി പാമ്പൂരാം പാറയിൽ പുതുതായി നിർമ്മിച്ച ഓവർ ഹെഡ് ടാങ്ക് നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം സാമൂഹ്യ ക്ഷേമ പെൻഷൻ 2000 രൂപയായി വർധിപ്പിച്ചത് സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുമെന്നും ജോസ് കെ മാണി എം.പി പറഞ്ഞു.



അറുപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് നിർമ്മിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി മുഖ്യ പ്രഭാഷണം നടത്തി. ഫാദർ ജോസഫ് വടകര അനുഗ്രഹ പ്രഭാഷണം നടത്തി.

 പഞ്ചായത്ത് മെമ്പർമാരായ അനുമോൾ മാത്യു, ജോസുകുട്ടി അമ്പലമറ്റം,ലിൻസി സണ്ണി, രാഹുൽ ജി കൃഷ്ണൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ ടി. ആർ ശിവദാസ് , ടോമി മാത്യു, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സോബിച്ചന്‍ ചൊവ്വാറ്റു കുന്നേൽ കുടിവെള്ള പദ്ധതി പ്രസിഡൻറ് ഷിജോ സെബാസ്റ്റ്യൻ, സെക്രട്ടറി മിനോജ് ആൻറണി തുടങ്ങിയവർ പ്രസംഗിച്ചു. 

മടത്തി പറമ്പിൽ കെ .എസ് തങ്കപ്പൻ ആചാരിയുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് ഓവർഹെഡ് ടാങ്ക് നിർമ്മിച്ചിരിക്കുന്നത്.150 കുടുംബങ്ങളാണ് പാമ്പൂരാംപാറ ജലനിധി പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments