ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ കരൂർ ,മീനച്ചിൽ, ഭരണങ്ങാനം എന്നീ പഞ്ചായത്തുകളിലെ 46 അംഗൻവാടികൾക്ക് മിക്സി യൂണിറ്റ് നൽകി. 4950 രൂപ വിലയുള്ള മിക്സിയാണ് ഓരോ അംഗൻവാടിക്കും നൽകിയത്. കടനാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി നേരത്തെ മിക്സി നൽകിയിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മിക്സിയുടെ വിതരണ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെസ്സി ജോർജ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ചെമ്പകശ്ശേരി സി.ഡി.പി. ഒ. ആര്യ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികൾക്കും ഉറവിട മാലിന്യ സംസ്കരണത്തിനായി ബയോ കമ്പോസ്റ്റർ ബിൻ നേരത്തെ നൽകിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments