Latest News
Loading...

മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ പൂഞ്ഞാർ മേഖലാ സമ്മേളനം



തിടനാട്: എൻഎസ്എസ് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ശക്തമായ സംഘടയെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. കെ. ശ്രീശകുമാർ. മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ പൂഞ്ഞാർ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 110 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള എൻഎസ്എസ് ശക്തമായ നേതൃത്വത്തിന് കീഴിൽ അച്ചടക്കത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


.മീനച്ചിൽ യൂണിയൻ ചെയർമാൻ മനോജ് ബി. നായർ അധ്യക്ഷത വഹിച്ചു. വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ പി.ജി.എം. നായർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എം.എസ്. രതീഷ് കുമാർ, അനിൽ മഞ്ഞപ്ലാക്ക്ൽ, ഉണ്ണികൃഷ്ണൻനായർ കുളപ്പുറം, സോമനാഥൻനായർ അക്ഷയ, കെ.ഒ. വിജയകുമാർ, 

.വനിതാ യൂണിയൻ പ്രസിഡന്റ് സിന്ധു പി. നായർ, തിടനാട് 404 നമ്പർ കരയോഗം പ്രസിഡന്റ് ടി.ജി. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം സമ്മേളന വേദിയായ തിടനാട് കരയോഗം ശ്രീപത്മനാഭ ഓഡിറ്റോറിയത്തിൽ സമാപിച്ചു. പൂഞ്ഞാർ മേഖലയിലെ 20 കരയോഗങ്ങളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments