Latest News
Loading...

മഞ്ഞാമറ്റം സെന്റ് ജോസഫ്സ് ഹൈസ്കൂളിന് കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ മിന്നുന്ന വിജയം



കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വെച്ചു നടന്ന കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ സെന്റ് ജോസഫ് സ് ഹൈസ്കൂൾ മറ്റക്കര 251 പോയിന്റുകളുമായി ഉന്നത വിജയം കൈവരിച്ചു . മറ്റു സ്കൂളുകളെ 51 പോയിന്റിന് ബഹുദൂരം പിന്നിലാക്കിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. യു പി വിഭാഗത്തിൽ പങ്കെടുത്ത എല്ലാ മത്സരങ്ങൾക്കും എ ഗ്രേഡ് സ്വന്തമാക്കി . 59 എ ഗ്രേഡും ഇതിൽ 24 എ ഗ്രേഡോടുകൂടിയ ഒന്നാം സ്ഥാനവും ഉൾപ്പെടുന്നു. 


മണലുങ്കൽ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ വെച്ചുനടന്ന ശാസ്ത്രോത്സവത്തിലും പ്രവർത്തി പരിചയമേളയിലും ആനിക്കാട് സെൻതോമസ് ഹൈസ്കൂളിൽ വെച്ചു നടന്ന കായിക മേളയിലും മികവാർന്ന വിജയം സ്വന്തമാക്കി . സ്കൂൾ മാനേജർ സിസ്റ്റർ ഷാർലറ്റ് എഫ് സി സിയുടെയും ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റാ സെബാസ്റ്റ്ന്റെയും പിടിഎ, എം പിടിഎ അംഗങ്ങളുടെയും നേതൃത്വത്തിൽ രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ ഉന്നത വിജയം കൈവരിക്കുവാൻ സാധിച്ചത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments