Latest News
Loading...

കുട്ടി കർഷകർക്ക് പിന്തുണയുമായി ബിജെപി ജില്ലാ അധ്യക്ഷൻ ലിജിൻലാൽ



രാമപുരം എസ് എച്ച് എൽ പി സ്കൂളിലെ കുരുന്നുകൾ തീർത്ത അത്ഭുത കൃഷിത്തോട്ടം സന്ദർശിക്കാൻ എത്തി ലിജിൻ ലാൽ. കൃഷിത്തോട്ടത്തെ കുറിച്ച് അറിഞ്ഞപ്പോൾ നേരിട്ട് കാണുവാനായി വന്ന ബിജെപി ജില്ലാ അധ്യക്ഷന് മനസ്സ് കുളിരുന്ന കാഴ്ചയാണ് രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ ഒരുക്കിയിരുന്നത്. കണ്ണിനും മനസ്സിനും ഒരുപോലെ കൗതുകവും അത്ഭുതവും വിരിയുന്ന ഒരു മനോഹരമായ കൃഷിത്തോട്ടം. സ്കൂൾ മാനേജ്മെൻ്റും പിടിഎ അംഗങ്ങളും ഒപ്പം കൃഷി ഇഷ്ടപ്പെടുന്ന സ്കൂളിലെ കുട്ടികളും ഒരുമിച്ച് ചേർന്നപ്പോൾ വിദ്യാലയത്തിന് ചുറ്റുമുള്ള അര ഏക്കറോളം ഭൂമി പൊന്നു വിളയിക്കാൻ അധികം നേരം വേണ്ടിവന്നില്ല.



ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന പിടിഎയും ടീച്ചേഴ്സും സ്കൂൾ മാനേജ്മെൻറ് കുട്ടികൾക്ക് ഒരു കരുത്താണ് എന്ന് ലിജിൻ ലാൽ പറഞ്ഞു. ചീര കൃഷിയുടെ വിളവെടുപ്പും ഒപ്പം മറ്റു കൃഷികളെ കുറിച്ചുള്ള വിവരങ്ങളും ചോദിച്ചറിഞ്ഞാണ് ബിജെപി ജില്ലാ അധ്യക്ഷൻ മടങ്ങിയത്. ഇത്തരത്തിൽ ഒരു കൃഷി രീതി മറ്റു സ്കൂളുകളിലും നടപ്പിലാക്കേണ്ടത് ഈ കാലത്തിൻറെ ആവശ്യമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളിന് ചെറിയ ഒരു സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു.

ഒപ്പം സ്കൂളിൻറെ മറ്റ് ആവശ്യങ്ങൾക്കുള്ള കാര്യങ്ങളിൽ നടപടിയെടുക്കുവാൻ മുൻകൈ എടുക്കാം എന്നും അദ്ദേഹം അറിയിച്ചു. കുട്ടികളോടൊപ്പം സ്കൂൾ കൃഷിത്തോട്ടം സന്ദർശിച്ച ശേഷമാണ് ലിജിൻലാൽ മടങ്ങിയത്.



.ബിജെപി രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പയസ് ജോസഫ്, മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ നീലൂർ, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി സുരേഷ് ശാരിക, മണ്ഡലം സെക്രട്ടറി ബിജു. കെ. കെ പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് TS, ന്യൂന പക്ഷ മോർച്ച മുൻ ജില്ലാ പ്രസിഡന്റ് റോജൻ ജോർജ്.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യൂസ്, ബെറ്റസി മാത്യു, ജോയൽ ജോയി, ജിബിൻ ജിജി, ജിനു ജോൺ, മാഗി ജോസഫ്, സാനിയ ജെയിംസ്, സി.ടെസ്സാ, ജീനാ ജോയി,ജോബി ജോസഫ് പി ടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ, സെൻസിൽ അമ്പാട്ട്, ബീനീഷ് ചാലിൽ,ഹരീഷ് R കൃഷ്ണ റെയ്നോൾഡ് തോമസ്, പയസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments