Latest News
Loading...

കിടങ്ങൂര്‍ പഞ്ചായത്ത് വികസന സദസ്



കിടങ്ങൂര്‍ പഞ്ചായത്ത് വികസന സദസ് കിടങ്ങൂര്‍ ഗവ LPB സ്‌കൂള്‍ ഹാളില്‍ നടന്നു. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. N ജയരാജ്.  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ബെറ്റി റോയി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.എം. ബിനു അധ്യക്ഷനായിരുന്നു.  ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഫോട്ടോ അനാഛാദനം ചെയ്തു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച പ്രതിഭകളെ ഡോ N ജയരാജ് ആദരിച്ചു.



സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.ആര്‍. രാജിയും ഗ്രാമപഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.കെ. രാജീവും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റീന മാളിയേക്കല്‍, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജി. വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശോക് കുമാര്‍ പൂതമന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൈസമ്മ ജോര്‍ജ്, മിനി ജെറോം, ബോബി മാത്യു, സുനി അശോകന്‍, രശ്മി രാജേഷ്, ഹേമ രാജു, അസിസ്റ്റന്റ് സെക്രട്ടറി മിനിജ പി. തോമസ് എന്നിവര്‍ പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments