Latest News
Loading...

''ജനശബ്ദം ജനങ്ങളിലേക്ക്'' സംസ്ഥാന പഠനശിബിരം ഒക്‌ടോബര്‍ 20 ന് ഓശാനയില്‍



ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് 73/74-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഗ്രാമങ്ങളില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള സ്വതന്ത്ര അവകാശാധികാരങ്ങളോടൊപ്പം തന്നെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഭരണഘടനാപരമായും നയപരമായും നിയമപരമായും അധികാരവും അവകാശവുമുള്ള 'ഗ്രാമസഭ'യില്‍ അധിഷ്ഠിതമായ സമ്പൂര്‍ണ്ണ അധികാരാവകാശമുള്ള ഗ്രാമപഞ്ചായത്തുകളെ കക്ഷിരാഷ്ട്രീയത്തില്‍ മുക്കിക്കൊല്ലുന്ന പ്രവണത അവസാനിപ്പിക്കാന്‍ സമയമായി. ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം വരുന്ന സംഘടിതരും സമ്പന്നരും കേരളത്തിലെ 95% ദരിദ്രരെയും സാധാരണക്കാരെയും കര്‍ഷകരെയും പിന്നോക്ക വിഭാഗക്കാരെയും നിയന്ത്രിക്കുന്ന ഇത്തരം സംവിധാനങ്ങളുടെ ജനവിരുദ്ധത ജനങ്ങളെ ബോധ്യപ്പെടുത്തി 2025 ഡിസംബറില്‍ കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യോജിക്കാവുന്ന എല്ലാവരുമായി ഒത്തുചേര്‍ന്ന് ഗ്രാമസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ''ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരള''ത്തെ അധികാരത്തിലെത്തിക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി സമാനചിന്താഗതിക്കാരുടെ പഠനശിബിരം ഒക്‌ടോബര്‍ 20 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ ഭരണങ്ങാനം ഇടമറ്റം ഓശാന സെന്ററില്‍ നടക്കുന്നു.



പ്രസ്തുത പഠന ശിബിരം മൂവാറ്റുപുഴ അത്രൈതാശ്രമം ആചാര്യന്‍ സ്വാമി ഗുരുശ്രീ ഉദ്ഘാടനം ചെയ്ത് ''ജനാധികാര ജനാധിപത്യം'' എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുഖ്യ പ്രഭാഷണം നടത്തും. യോഗത്തില്‍ 'ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളത്തിന്റെ ജനശബ്ദം' എന്നതിനെ സംബന്ധിച്ച് സാഹചര്യ വിശകലനരേഖ ജയിംസ് വടക്കന്‍ അവതരിപ്പിക്കും. 'പഞ്ചായത്ത് രാജ്' സംബന്ധിച്ച് ജനാധികാര ജനമുന്നേറ്റം, വോട്ടേഴ്‌സ് അലയന്‍സ് ചെയര്‍മാന്‍ അഡ്വ. ജോണ്‍ ജോസഫ് വിഷയാവതരണം നടത്തും. തുടര്‍ന്ന് 'ജനശബ്ദത്തിലൂടെ ജനോക്രസിയിലൂടെ ജനങ്ങളിലേക്ക്' എന്ന വിഷയത്തെ സംബന്ധിച്ച് ജനോക്രസി ഉപജ്ഞാതാവായ ജോയി മൂക്കന്‍തോട്ടവും 'ജനകീയ പ്രക്ഷോഭങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് - ഡല്‍ഹി സമരം' എന്നതിനെപ്പറ്റി ഡല്‍ഹി കര്‍ഷക സമരം നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ബിജുവും 'ജനശബ്ദ ഭരണം - എ.എ.പിയും ഡല്‍ഹി ഭരണവും' എന്നതിനെക്കുറിച്ച് എ.എ.പി. സംസ്ഥാന പ്രസിഡന്റ് വിനോദ് വില്‍സണ്‍ മാത്യവും 'ഒഴിവാക്കപ്പെട്ടവരും കര്‍ഷകരും ഭരണകൂടവും എന്ന വിഷയത്തെ സംബന്ധിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസും 'പഞ്ചായത്ത് ഭറണം, എങ്ങനെ ജനകീയ ഭരണമാകണം' എന്നതിനെക്കുറിച്ച് മുന്‍ ബീഹാര്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബിജു കൈപ്പാറേടനും വിഷയാവതരണങ്ങള്‍ നടത്തും.


 'ഹൈറേഞ്ച് സംരക്ഷണ സമിതി ജനകീയ മുന്നേറ്റത്തിന്റെ കേരള മാതൃക' എന്നതിനെ ആസ്പദമാക്കി അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാക്ക് ചൂരവേലിയും 'അര്‍ഹതപ്പെട്ടവര്‍ക്ക് 10000 രൂപാ പ്രതിമാസ പെന്‍ഷന്‍' വിഷയത്തെപ്പറ്റി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ദേശീയ രക്ഷാധികാരി സുജി മാസ്റ്ററും 'ജനകീയ മുന്നേറ്റങ്ങള്‍ അരാഷ്ട്രീയ വാദമല്ല' എന്ന വിഷയത്തെ സംബന്ധിച്ച് മുല്ലപ്പെരിയാര്‍ ഏകോപന സമിതി ചെയര്‍മാന്‍ കെ.എസ്. പ്രകാശും '20-20 കിഴക്കമ്പലം പഞ്ചായത്ത് ഭരണ ജനകീയ മാതൃക'യെക്കുറിച്ചും തുടര്‍ന്ന് 'രാഷ്ട്രീയ പാര്‍ട്ടികളും ഒഴിവാക്കപ്പെട്ട ഭൂരിപക്ഷവും' എന്ന വിഷയത്തെക്കുറിച്ച് മാങ്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാത്യു ജോസും സംസാരിക്കും.
 തുടര്‍ന്ന് പൊതുചര്‍ച്ചയും ആക്ഷന്‍ പ്ലാന്‍ രൂപീകരണവും നടക്കും. യോഗത്തില്‍ അഡ്വ. സോനു അഗസ്റ്റ്യന്‍ കൃതജ്ഞത അര്‍പ്പിക്കും. ജനോക്രസി ഉപജ്ഞാതാവ് ജോയ് ജോസഫ് മൂക്കംതോട്ടം, ഭാരതീയ ജവാൻ കിസാൻ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ശിവ മാക്രോ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments