വിവാഹവേദിയിൽ വധൂവരൻമാർ നേത്രദാന സമ്മതപത്രം സമർപ്പിച്ചു. തലപ്പുലം ഗോവിന്ദവിലാസം ഡി. സജിയുടെയും ചിത്ര സജിയുടെയും മകൻ ശരതും വള്ളിച്ചിറ മെത്താനത്ത് അജിത്ത് കുമാറിന്റെയും മായ അജിത്തിന്റെയും മകൾ ശ്രീലക്ഷ്മിയുമാണ് നേത്ര ദാന സമ്മതപത്രം നൽകിയത്. സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ (സാക്ഷമ) ജില്ലാ വൈസ് പ്രസിഡന്റ് അനു സുഭാഷ് സമ്മത പത്രം ഏറ്റുവാങ്ങി. ഞായറാഴ്ച പുലിയന്നൂർ ശിവപാർവ്വതി ഓഡിറ്റോറിയത്തിൽ താലിചാർത്തലിന് ശേഷം വിവാഹവേദിയിൽ തന്നെയാണ് സമ്മതപത്രം കൈമാറിയത്.
സാക്ഷമയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ശരത് വിവാഹ നിശ്ചയനാളിൽ തന്റെ വധുവിനോട് നേത്ര ദാനത്തിനുള്ള താൽപര്യം അറിയിച്ചിരുന്നു. വധു ശ്രീലക്ഷ്മിയും സന്തോഷത്തോടെ സമ്മതമറിയച്ചതോടെ ശരത് സാക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് അനു സുഭാഷിനെ വിവരമറിയിക്കുകയും ബന്ധുമിത്രാധികളുടെ സാന്നിദ്ധ്യത്തിൽ നേത്ര ദാന സമ്മതപത്രം നൽകുകയും ചെയ്തു. ഇതോടൊപ്പം സേവാഭാരതി, സാക്ഷമ എന്നീ സംഘടനയ്ക്കുള്ള മംഗളനിധിയും വധൂവരൻമാർ കൈമാറി. ശരതിന്റെ അമ്മ ചിത്ര സജി തലപ്പലം പഞ്ചായത്ത് അംഗമാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments