പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഈ വർഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി അദ്ധ്യക്ഷത വഹിച്ച സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്ത്യാലിൽ ഉദ്ഘാടനം ചെയ്തു.
കലോത്സവ ജനറൽ കൺവീനർ വിൽസൺ ജോസഫ്, ജോയിൻ കൺവീനർ സി. സൂസി മൈക്കിൾ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി. യു. വർക്കി, എച്ച്.എം. ഫോറം സെക്രട്ടറി മാത്യു ജോസഫ്, സ്കൂൾ പി.റ്റി. എ. പ്രസിഡന്റ് എബി ഇമ്മാനുവേൽ പൂണ്ടിക്കുളം എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments