Latest News
Loading...

പാലാ ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ ജീവനക്കാരുടെ പ്രതിഷേധം



കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വിപിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ടും പാലാ ജനറല്‍ ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്സ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടും പാലാ കെ എം മാണി മെമ്മോറിയല്‍ ഗവ.ജനറല്‍ ആശുപത്രിയിലെ ജീവക്കാര്‍ പ്രതിഷേധയോഗവും സുപ്രണ്ട്് ഓഫീസിന്റെ പടിയ്ക്കലേയ്ക്ക് റാലിയും നടത്തി. ആശുപത്രി ഒ പി കൗണ്ടറിന് മുമ്പില്‍ നടന്ന പ്രതിഷേധ യോഗം ഡോക്ടര്‍ രേഷ്മ ഉദ്ഘാടനം ചെയ്തു. 


യോഗത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോക്ടര്‍ നൗഷാദ്, നേഴിസിംഗ് സൂപ്രണ്ട് ഷെറിഫാ വി എം, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സിന്ധു കെ വി, കെ ജി എം ഒ എ മെമ്പര്‍ ഡോക്ടര്‍ ഷാനു, ഡോക്ടര്‍ അരുണ്‍, നേഴ്‌സിംഗ് അസിസ്റ്റന്റ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ ജി എം ഒ എ, സ്റ്റാഫ് കൗണ്‍സില്‍, കെ ജി എന്‍ എ  ജി എച്ച് യൂണിറ്റ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധ യോഗവും, റാലിയും സംഘടിപ്പിച്ചത്.


ആശുപത്രി പരിസരം സേഫ്‌സോണ്‍ ആയി പ്രഖ്യാപിക്കുക, കാഷ്വാലിറ്റിയില്‍ കൃത്യമായ ട്രായജ് സംവിധാനങ്ങള്‍ നടപ്പിലാക്കുക, ഓരോ ഷിഫ്റ്റിലും രണ്ട് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരെ പോസ്റ്റ് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുക,സി സി ടി വി സംവിധാങ്ങള്‍ നടപ്പിലാക്കുക, ജീവനക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനവും ജീവനക്കാര്‍ ആശുപത്രി സൂപ്രണ്ടിന് നല്കി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments