ഇസ്രയേൽ പാലസ്തീൻ ഏറ്റുമുട്ടലിന് സ്ഥിരമായ പരിഹാരം പാലസ്തീൻ രാഷ്ട രൂപീകരണം മാത്രമാണെന്ന് ടി.എ. അഹമ്മദ് കബീർ. ഗസയിൽ സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം ദിവസേന . നൂറ് കണക്കിന് നിരപരാതികൾ മരിച്ച് വീഴുന്നു. അവശേഷിക്കുന്നവർ. പക്ഷമില്ലാതെ. കുടിവെള്ളമില്ലാതെ. മതിയായ ചിക്തസ പോലും കിട്ടാതെ ഇഞ്ചിഞ്ചായി കൊല്ലപ്പെടുന്നു. ഇത് മനുഷ്യരാശിക്കെതിരായ യുദ്ധമാണ്.
.ലോകം തന്റെ കാൽക്കീഴിൽ അമരണം. എന്ന് ആ ഗ്രഹിക്കുന്ന അമേരിക്കൻ പ്രസിഡണ്ട് . പാലസ്തീന് വേണ്ടി ശബ്ദിക്കുന്നവരെ . ആയുധ ശേഷിയും സാമ്പത്തിക ഭദ്രതയും ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നു. യൂറോപ്യൻ രാജ്യങ്ങളടക്കം. നിരവദി ചെറുതും വലുതുമായ രാജ്യങ്ങൾ പാല സ്തീൻ രാജ്യത്തെ അംഗീകരിച്ച് മുന്നോട്ടു വരുന്നു എന്നത് ലോകത്തിന് ആശ്വാസം നൽകുന്ന വാർത്തയാണന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
മുസ്ലി ലീഗ് മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച . പാലസ്തീൻ. ഐക്യദാർഢ്യ സദസ്ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ടി.എ. അഹമ്മദ് കബീർ.കെ.എ.മുഹമ്മദ് ഹാഷിം അദ്യക്ഷതവഹിച്ചു. ഷംസുദ്ധീൻ മന്നാനി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലീഗ് പ്രസിഡണ്ട് അസീസ് ബഡായി. റഫീക്ക് മണിമല .. എ.എം എ ഖാദർ . അഡ്വ വി.എം മുഹമ്മദ് ഇല്യാസ്.പി.ഇ.മുഹമ്മദ് സക്കീർ . സാദിക്ക് മറ്റ കൊമ്പനാൽ. അഡ്വ.വി.പി. നാസർ . അനസ് നാസർ . സി.എം.ബാസിത്ത് എന്നിവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments