Latest News
Loading...

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതെ ജനപ്രതിനിധികൾ



ടൂറിസം വികസനത്തെ കുറിച്ച് വാചാലരാകാറുണ്ടെങ്കിലും മുതുകോര ടൂറിസം പദ്ധതിയിലെ നാഴികക്കല്ലായ ടേക്ക് എ ബ്രേക്ക് ഉദ്ഘാടന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തില്ല. ബ്ലോക്ക് , ജില്ലാ പഞ്ചായത്ത് അംഗങ്ങളെ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാജമ്മ ഗോപിനാഥ് നേരിട്ട് വിളിച്ച് സമയം ചോദിക്കുകയും നോട്ടീസ് അടിക്കുകയും ചെയ്തെങ്കിലും പരിപാടിയിൽ പങ്കെടുത്തില്ല. പഞ്ചായത്ത് പ്രസിഡൻ്റും പരിപാടി ബഹിഷ്കരിച്ചു. എന്നാൽ ജനകീയ പങ്കാളിത്തം കൊണ്ട് പരിപാടി വിജയമാവുകയും ചെയ്തു.



.ചടങ്ങിൽ മുഖ്യപ്രഭാഷണവും, സ്ഥലം നൽകിയ വ്യക്തിയെ ആദരിക്കലും എംഎൽഎയാണ് ചെയ്യേണ്ടിയിരുന്നത്. 11 മണിക്ക് നിശ്ചയിച്ചിരുന്ന പരിപാടിക്ക് എംഎൽഎ എത്തിയപ്പോൾ 12 ആയി. കൈപ്പള്ളിയിൽ നിന്നും ഉദ്ഘാടനം നടക്കുന്ന സ്ഥലത്തേക്ക് ജീപ്പിലാണ് ആളുകളെ കൊണ്ടുപോയിരുന്നത്. എംഎൽ എത്തിയപ്പോൾ സ്ഥലത്ത് ജീപ്പ് ഉണ്ടായിരുന്നില്ല. ഉദ്ഘാടന സ്ഥലത്ത് നിന്നും ജീപ്പ് താഴെ എത്തിയപ്പോഴേക്കും സമയം വൈകിയതിനാൽ എംഎൽഎ പോവുകയായിരുന്നു.


ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം അക്ഷയ് ഹരി എന്നിവരും ചടങ്ങിൽ പങ്കെടുത്തില്ല. എന്നാൽ മേലുകാവ് സ്വദേശിനിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് എത്തുകയും ചെയ്തു. അധ്യക്ഷ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്ന പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യുവും പരിപാടിക്ക് എത്താതിരുന്നത് കല്ലു കടിയായി. എന്നാൽ എന്തുകൊണ്ട് പരിപാടിക്ക് എത്തില്ല എന്ന് അറിയിക്കാനും ആരും തയ്യാറായില്ല.


ആൻ്റോ ആൻറണിയെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും മാറ്റിനിർത്തിയാൽ പഞ്ചായത്ത് അംഗങ്ങൾ മാത്രമാണ് പരിപാടിക്ക് എത്തിയത്. എന്നാൽ രാഷ്ട്രീയം മറന്നു പരിപാടിക്കായി ജനങ്ങൾ ഒത്തുചേർന്നത് ചടങ്ങിന്റെ മാറ്റ് കുറയാതെ കാത്തു. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പരിപാടിക്ക് എത്തിയതായി പഞ്ചായത്ത് അംഗം രാജമ്മ ഗോപിനാഥ് പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments