കേരള സംസ്ഥാന സബ്ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് പാലാ സ്പോർട്സ് അരീനായി ൽ തുടക്കമായി. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200ൽ പരം കായികതാരങ്ങൾ പങ്കെടുക്കും. മത്സരത്തിൽ ഉദ്ഘാടനം പാലാ ഡി വൈ എസ് പി കെ സദൻ നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജി പ്രശാന്ത് അധ്യക്ഷനായിരുന്നു.
സെക്രട്ടറി മുഹമ്മദ് താരിഖ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.കെ ഡി ബി എസ് എ സെക്രട്ടറി ലൗജൻ എൻ പി, ട്രഷറർ ടി ബി ബിനുരാജ്, മാത്യു ജോസഫ്, മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പർ സിജു സി എസ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോസഫ് മാത്യു, ട്രഷറർ പ്രദീപ് പി പ്രഭ, ബിജോമോൻ ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. മത്സരത്തിൽ വിജയിക്കുന്നവർക്ക് ദേശീയതലത്തിലേക്കുള്ള യോഗ്യത ലഭിക്കും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.webp)



0 Comments