Latest News
Loading...

നീന്തലിൽ സുവർണ്ണ നേട്ടം



ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ എൽവീന മേരി ഷാരോണിന് പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ല നീന്തൽ മത്സരങ്ങളിൽ സുവർണ്ണ നേട്ടം. ജൂനിയർ ഗേൾസ് -വിഭാഗത്തിൽ 200 മീറ്റർ ബട്ടർഫ്ലൈ, 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്, 400 മീറ്റർ ഫ്രീസ്റ്റെൽ എന്നീ ഇനങ്ങളിലാണ് എൽവീന ഒന്നാം സ്ഥാനം നേടിയത്. 


.പാലാ സെന്റ് തോമസ് കോളേജ് സ്വിമ്മിംഗ് ക്ലബിൽ മാത്യൂസ് എബി - സുനിൽ എന്നിവരുടെ കോച്ചിംങ്ങിലുടെയാണ് എൽവിനമേരി സുവർണ്ണ നേട്ടം കൈവരിച്ച് സംസ്ഥാന മൽസരത്തിന് യോഗ്യത നേടിയത് ചെമ്മലമറ്റം ഗ്രാമത്തിൽ നിന്ന് ആദ്യമായിട്ടാണ് ഒരു പെൺകുട്ടി മൂന്ന് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന മൽസരത്തിന് അർഹയായത് 


.
മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പി.ടി.എ പ്രസിഡന്റ് ഷെറിൻ തയ്യിൽ തുടങ്ങിയവർ അഭിനന്ദിച്ചു

ചെമ്മലമറ്റം കൂട്ടിയാനയിൽ ഷാരോൺ ജേക്കബിന്റെയും മെബിൻ എലിസബത്ത് ജോസിന്റെയും മകളാണ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ എൽവീന.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments