താൻ നേതൃത്വം കൊടുക്കുന്ന കലുങ്ക് സൗഹൃദ സംഗമം കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തപ്പെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി .
അങ്കലാപ്പോടെ ജീവിതം മെനയാൻ ശ്രമിക്കുന്ന സാധാരണക്കാർക്ക് സാന്ത്വനമേകാൻ തൻ്റെ വാക്കുകൾക്ക് കഴിയണമേയെന്ന പ്രാർത്ഥനയാണ് ഇത്തരം സംഗമങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സുരേഷ് ഗോപി.
താൻ ചെയ്യാൻ ശ്രമിക്കുന്ന ഇത്തരം നല്ല കാര്യങ്ങളെ ഭയപ്പെടുന്നവർ , തൻ്റെ വാക്കുകളെ വളച്ചൊടിച്ച് വക്രീകരിച്ചതിൻ്റെ ഫലമാണ് , സൗഹൃദ സംഗമങ്ങൾക്ക് എവിടെയെങ്കിലും ചില പാകപ്പിഴകൾ സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ അതിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു....
ഇന്ന് 23-9-25 ചെവ്വാഴ്ച പാലാ , മേവട പുറയ്ക്കാട്ട് കാവ് സേവാചാരിറ്റബിൾ സൊസൈറ്റി മൈതാനത്ത് വച്ച് നടന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ബഹുജന സമ്പർക്ക പരിപാടിയായ , "കലുങ്ക് സൗഹൃദ സംഗമത്തിൽ" സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് കേന്ദ്രമന്ത്രിയുമായി സംവദിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു.
BJP ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ച സംഗമത്തിൽ എൻ ഹരി , ഷോൺ ജോർജ്ജ് , അഡ്വ : അനീഷ് , N ശശികുമാർ, അനിൽ തനിമ തുടങ്ങിയവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments