കെ ടി യു സി (എം ) തിടനാട് മണ്ഡലം കൺവെൻഷനും, മുതിർന്ന തൊഴിലാളികളെ ആദരിക്കലും,കെ എം മാണി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തിടനാട് ടൗണിൽ ഒരുക്കിയ കെഎം മാണി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം പ്രകടനമായാണ് കൺവെൻഷൻ വേദിയിലേക്ക് പ്രവർത്തകരും എം എൽ എ യും എത്തിയത്.
കെ ടി യു സി എം തിടനാട് മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് തോമസ് അഴകത്ത് ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫസർ ലോപ്പസ് മാത്യു മുതിർന്ന തൊഴിലാളികളെ ആദരിച്ചു.
.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വിജി ജോർജ്, ജോയിച്ചൻ കാവുങ്കൽ, ഷെറിൻ പെരുമാംകുന്നേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.കെ ടി യു സി എം ഭാരവാഹികളായ ടി കെ സത്യൻ, രാജു അഞ്ചാനിയിൽ, ബിജു കാക്കാനിയിൽ,സിബി പല്ലാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments